“കല്യാൺ ജ്വല്ലറി ” അമരക്കാരന്റെ വിജയഗാഥ ഇങ്ങനെ

0
88

സ്വർണാഭരണങ്ങൾ വാങ്ങാൻ ഒരുങ്ങുമ്പോൾ ആദ്യത്തെ ഒരു ചോയ്സ് ആയി നമ്മുടെ എല്ലാവരുടെയും മുന്നിൽ കല്യാൺ ജ്വല്ലറിയുണ്ട്. കുടുംബപരമായി ജ്വല്ലറി ബിസിനസ് കൈമാറിപ്പോകുന്ന പ്രീമിയം ജ്വല്ലറി ബിസിനസുകാർ ഇന്ത്യയിൽ അനവധിയുണ്ടെങ്കിലും ടി എസ് കല്യാണ രാമൻ അവിടെ യുവതലമുറക്ക് നൽകുന്നത് വിജയിക്കാനുള്ള ധൈര്യവും പ്രചോദനവുമാണ്. കല്യാൺ ജ്വല്ലറിയുടെ വിജയ ​ഗാഥയ്ക്ക് പിന്നിൽ ടി എസ് കല്യാണരാമന്റെ പങ്ക് വളരെ വലുതാണ്.
1993 ലാണ് തൃശൂരിൽ ടി എസ് കല്യാണരാമൻ ആദ്യത്തെ കല്യാൺ ജ്വല്ലേഴ്സ് സ്ഥാപിക്കുന്നത്. അദ്ദേഹത്തിന്റെ അച്ഛൻ ദക്ഷിണേന്ത്യയിലെ പ്രമുഖ ടെക്സ്റ്റൈൽ വ്യവസായിയായിരുന്നുവെങ്കിലും സ്വർണ്ണവും ആഭരണങ്ങളുമാണ് ഭാവിയെന്ന് ടി എസ് കല്യാണ രാമൻ തീരുമാനിക്കുകയായിരുന്നു.

കയ്യിലുണ്ടായിരുന്ന സമ്പാദ്യമായ 25 ലക്ഷം രൂപയും ബാങ്കിൽ നിന്ന് വായ്പയായി എടുത്ത 50 ലക്ഷയും രൂപയും കൂടിച്ചേർന്നതാണ് കല്യാൺ ജ്വല്ലേഴ്സിന്റെ ആദ്യ മൂലധനം. വസ്ത്ര വ്യാപാര രം​ഗത്ത് കല്യാണിനുണ്ടായിരുന്ന വിശ്വാസ്യതയെന്ന ഒറ്റക്കാരണം കൊണ്ട് കല്യാൺ ജ്വല്ലേഴ്സ് ആരംഭിച്ചപ്പോഴും ഉപഭോക്താക്കൾക്ക് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. അങ്ങനെ തൃശൂരിലെ ആദ്യ ജ്വല്ലറി ഷോറൂമിൽ ബിസിനസ് പച്ച പിടിച്ചു തുടങ്ങി. പിന്നീട് ആഭരണങ്ങളുടെ ഹൈപ്പർ ലോക്കൽ വിപണി സാധ്യതകളെക്കുറിച്ച് പഠിച്ചു. ആദ്യം കേരളത്തിലെ വിപണി വിപുലീകരിച്ച് , അടുത്ത ഘട്ടമായി മറ്റു സംസ്ഥാനങ്ങളിലേക്ക് ചേക്കേറാനും തീരുമാനിച്ചു. ഇതേ മേഖലയിലെ സംരംഭകരുമായും വ്യവസായികളുമായും നല്ല ബന്ധം കെട്ടിപ്പടുത്തു കൊണ്ടാണ് കല്യാൺ ജ്വല്ലേഴ്സ് മുന്നേറിയത്.

ബിസിനസ് തുടങ്ങുന്ന കാലത്ത് അദ്ദേഹത്തിനുണ്ടായിരുന്ന ലക്ഷ്യം തന്റെ രണ്ട് മക്കൾക്കുമായി രണ്ട് കല്യാൺ ജൂവലേഴ്‌സ് സ്റ്റോറുകൾ തുറക്കുക എന്നതായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ബിസിനസ് മേഖലയിലെ വൈദ​ഗ്ദ്യം, ലക്ഷ്യത്തിലുമെത്രയോ അപ്പുറത്തേക്ക് അത് കൊണ്ടു പോയി. ഇന്ന് ദക്ഷിണേന്ത്യയിൽ മാത്രം 32 ജ്വല്ലറികളാണ് കല്യാണിന് ഉള്ളത്. നിലവിൽ 5 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുകയാണ് കല്യാൺ ജ്വല്ലേഴ്സിന്റെ ബിസിനസ് ശൃംഖല. മറ്റുള്ളവയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്രയും വരുമാനമുണ്ടാക്കുന്ന ജ്വല്ലറികളിൽ ചെറുപ്പക്കാരനാണ് കല്യാൺ ജ്വല്ലേഴ്സ്. അതേ സമയം കല്യാൺ ജ്വല്ലേഴ്സ് ഉടമയായയതോടെ ടി എസ് കല്യാണരാമൻ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ജ്വല്ലറി ബിസിനസുകാരനായി മാറി.

72-ാം വയസിൽ കല്യാൺ ജൂവലേഴ്‌സ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്റെ ആസ്തി 2 ബില്യൺ യുഎസ് ഡോളറാണ്. ഫോർബ്‌സിന്റെ കണക്കനുസരിച്ച് ഇത് 16,200 കോടി രൂപയായി കണക്കാക്കുന്നു. കല്യാൺ ജൂവലേഴ്‌സിന്റെ വിപണി മൂലധനം നിലവിൽ 17,000 കോടി രൂപയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here