ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ ഗോവിന്ദരാജ ക്ഷേത്രത്തിന് സമീപം വെള്ളിയാഴ്ച പുലർച്ചെ തീപിടിത്തം. ക്ഷേത്രത്തിന് സമീപമുള്ള ലാവണ്യ ഫോട്ടോ ഫ്രെയിംസ് കടയിലാണ് തീ പടർന്നതെന്നാണ് വിവരം. ക്ഷേത്രത്തിലേക്കുള്ള എല്ലാ റോഡുകളും ട്രാഫിക് പോലീസുകാർ തടഞ്ഞു. സംഭവ സ്ഥലത്തെത്തിയ അഗ്നിശമന സേനാ യൂണിറ്റുകൾ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
പോലീസ് പ്രദേശത്തെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും കൂടുതൽ അഗ്നിശമന സേനയെ വിളിക്കുകയും ചെയ്തു. തീപിടിത്തത്തിന്റെ കാരണം പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.