കാസര്‍കോട്: കാസര്‍കോട് ജില്ലയിൽ നിയന്ത്രങ്ങൾ കർശനമാക്കി പോലീസ്. പൊതുഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതിന് പിന്നാലെ കണ്ണൂർ-കാസർകോട് അതിർത്തി പ്രദേശമായ പുളിങ്ങോത്തിലെ പാലം പൊലീസ് ഇന്ന് അടച്ചു. കാസർകോട് നിന്ന് ജില്ലയിലേക്കുള്ള യാത്ര നിയന്ത്രിക്കാനാണ് നിരോധനം ഏർപ്പെടുത്തിയത്.
ജില്ലയിൽ സമ്പര്‍ക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനാലാണ് ജില്ലാകളക്ടര്‍ പൊതുഗതാഗതത്തിന് നിയന്ത്രണമെര്‍പ്പെടുത്തിയിരിക്കുന്നത്. ജൂലൈ 31 വരെയായിരിക്കും നിയന്ത്രണം. ജില്ലയില്‍ കെഎസ്ആര്‍ടിസി, സ്വകാര്യബസുകള്‍ക്ക് സര്‍വ്വീസ് നടത്താമെങ്കിലും കണ്ടെയ്‌മെന്റ് സോണില്‍ നിര്‍ത്താനോ,ആളുകളെ കയറ്റാനോ പാടില്ലെന്നും കളക്ടര്‍ ഡി സജിത് ബാബു അറിയിച്ചു.