നാളെ ഏപ്രിൽ 26, ചൊവ്വ വർദ്ധിനി_ഏകാദശി
വർദ്ധിനി ഏകാദശി വ്രതം സന്തോഷത്തെയും, ഭാഗ്യത്തെയും സൂചിപ്പിക്കുന്നു. രോഗവും, വേദനയും ശമിപ്പിക്കാനും പാപങ്ങൾ ഇല്ലാതാകാനും, ഊർജവും ഓജസ്സും വീണ്ടെടുക്കാനും ഈ വ്രതം നല്ലതാണ്. ഭഗവാൻ മധുസൂദനനെയാണ് ഈ ദിനം പൂജിക്കേണ്ടത്. വർദ്ധിനി ഏകാദശിയിലെ വ്രതാനുഷ്ഠാനത്തിന്റെ ഫലം സൂര്യഗ്രഹണ സമയത്ത് സ്വർണ്ണം ദാനം ചെയ്യുന്നതിന്റെ ഫലത്തിന് സമാനമാണ്. ഈ ദിനത്തിൽ അനുഷ്ഠിക്കുന്ന വ്രതം ഒരു വ്യക്തിയെ ഇഹത്തിലും, മരണാനന്തര ജീവിതത്തിലും സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹപ്രദമാക്കുന്നു