കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പ് മെരുവമ്പായിയിൽ ടവേര കാര്‍ കലുങ്കിൽ ഇടിച്ച് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ഉരുവച്ചാൽ കയനി സ്വദേശികളായ അരവിന്ദാക്ഷൻ (65), ഷാരോൺ (8) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഏഴ് പേർക്ക് പരിക്കേറ്റു. കോഴിക്കോട് എയർപോർട്ടിൽ നിന്നും ഉരുവച്ചാൽ കയനിയിലേക്ക് പോകുന്ന കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.