പ്രക്ഷോഭത്തിനു വീര്യം കൂട്ടി 3000 ട്രാക്ടറുകളുമായി കർഷകരുടെ സൂചനാ റാലി; സർക്കാരുമായി എട്ടാം ചർച്ച ഇന്ന്

0
90

ന്യൂഡൽഹി : കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭത്തിനു വീര്യം കൂട്ടി ഡൽഹി അതിർത്തികളിൽ ആയിരക്കണക്കിനു കർഷകരുടെ ട്രാക്ടർ റാലി. റിപ്പബ്ലിക് ദിനത്തിൽ രാജ്‌ഘട്ടിൽ നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന പരേഡിന്റെ റിഹേഴ്സലാണു നടന്നത്.

ഡൽഹി അതിർത്തി മേഖലകളായ സിംഘു, തിക്രി, ഗാസിപ്പുർ എന്നിവിടങ്ങളിലും രാജസ്ഥാൻ – ഹരിയാന അതിർത്തിയിലെ ഷാജഹാൻപുരിലും ഹരിയാനയിലെ പൽവലിലുമായിരുന്നു റാലി. ദേശീയ പതാകകളുമായി അണിനിരന്ന മൂവായിരത്തോളം ട്രാക്ടറുകളിൽ ചിലത് ഓടിച്ചതു വനിതകളാണ്. വിമുക്ത ഭടന്മാരും തൊഴിലാളികളും ഒപ്പം ചേർന്നു. 43 ദിവസം പിന്നിട്ട കർഷക പ്രക്ഷോഭത്തിലെ ഏറ്റവും വലിയ ശക്തിപ്രകടനം പൊലീസ് തടഞ്ഞില്ല.

വിവാദ കൃഷി നിയമങ്ങൾ സംബന്ധിച്ച് കർഷകരും കേന്ദ്ര സർക്കാരുമായുള്ള എട്ടാം ചർച്ച വിജ്ഞാൻ ഭവനിൽ ഇന്ന് ഉച്ചയ്ക്കു രണ്ടിനു നടക്കും. നിയമങ്ങൾ പിൻവലിക്കുമെന്ന് രേഖാമൂലമുള്ള ഉറപ്പു ലഭിച്ചില്ലെങ്കിൽ, രാജ്യതലസ്ഥാനം ഇതുവരെ കാണാത്ത വിധമുള്ള പ്രക്ഷോഭമുണ്ടാകുമെന്നാണു കർഷകരുടെ മുന്നറിയിപ്പ്.

കേരളത്തിൽ നിന്നുൾപ്പെടെ പരമാവധി കർഷകരെ വരുംദിവസങ്ങളിൽ ഡൽഹി അതിർത്തികളിലെത്തിക്കും. ലക്ഷക്കണക്കിനു കർഷകർ 25നു ഡൽഹിയിലേക്കു കടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here