ഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ വലിയ രീതിയിൽ വർധിക്കുന്നു. കഴിഞ്ഞ ദിവസം പുറത്ത് വന്ന കണക്കനുസരിച്ച് രാജ്യത്ത് 4,041 പേർക്കാണ് പുതിയതായി രോ ഗം സ്ഥിരീകരിച്ചത്. മാർച്ച് 11 ന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ പ്രതിദിന കണക്കാണ് ഇത്. രാജ്യത്തിന്റെ ചില ഭാ ഗങ്ങളിൽ പുതിയ തരം ഗത്തിന് സമാനമായ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. നിലവിൽ രാജ്യത്തിന്റെ പല ഭാ ഗത്തും കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. കഴിഞ്ഞ വേനൽ കാലത്തുണ്ടായ തരം ഗത്തിൽ ഇന്ത്യയിലെ പ്രതിദിന രോ ഗികളുടെ എണ്ണം 400,000 വരെ കടന്നിരുന്നു.
ഇതുവരെ രാജ്യത്ത് 43.17 ദശലക്ഷം കോവിഡ് അണുബാധകളും 524,651 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് പ്രതിദിന, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് വർദ്ധിച്ചു തുടങ്ങിയിരിക്കുന്നു. മഹാരാഷ്ട്രയിലാണ് കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ വർധിച്ചിരിക്കുന്നത്. ഇവിടെ ഈ ആഴ്ച പോസിറ്റിവിറ്റി നിരക്ക് 8 ശതമാനം ആണ്. തലസ്ഥാനമായ മുംബൈയിൽ മാത്രം കേസുകളിൽ മുൻ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ 231 ശതമാനം വർധനവാണ് ഉണ്ടായത്. കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മഹാരാഷ്ട്ര, കേരളം, തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം കത്ത് അയച്ചിട്ടുണ്ട്.
കൊവിഡിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് കർശനമായ നിരീക്ഷണം നിലനിർത്താനും മുൻകൂർ നടപടി സ്വീകരിക്കാനും മന്ത്രാലയം ഈ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. നിരീക്ഷണവും പരിശോധനയും തുടരണമെന്നും നിർദ്ദേശിച്ച സാമ്പിളുകളുടെ ജീനോം സീക്വൻസിംഗും തുടരാനും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.