കൊച്ചി: മുമ്പം ജുഡീഷ്യൽ കമ്മീഷന് തൽക്കാലത്തേക്ക് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി. മുമ്പം ജുഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനം നിർത്തിവെച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ വേനലവധിക്ക് ശേഷം ജൂണിൽ പരിഗണിക്കും. ഹർജിയിൽ തീരുമാനം ആകുവരെ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി പറഞ്ഞു.