ആലപ്പുഴ: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വാർഡ് 7 പി എച്ച് സി വാർഡിലേക്കുള്ള സ്പെഷ്യൽ തിരഞ്ഞെടുപ്പ് ജനുവരി 21ന് (21/1/2021) നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായി.രാവിലെ ഏഴുമുതൽ വൈകുന്നേരം ആറു വരെ വോട്ടുകൾ രേഖപ്പെടുത്താം.
ജനുവരി നാലാണ് ( 4/1/2021)നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി . ജനുവരി അഞ്ചിന്(5/1/2021) നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ജനുവരി 7ആണ് (7/1/2021) സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി. ജനുവരി 22ന്(22/1/2021) രാവിലെ എട്ടുമണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും . ജനുവരി 23ന് (23/1/2021)തിരഞ്ഞെടുപ്പ് പൂർത്തിയാക്കണം. ഫെബ്രുവരി 20 (20/2/2021)ന് മുമ്പ് തെരഞ്ഞെടുപ്പ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് സമർപ്പിക്കണം.