ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത്‌ ഏഴാം വാർഡിലേക്കുള്ള സ്പെഷ്യൽ തെരഞ്ഞെടുപ്പ് ജനുവരി 21 ന്

0
102

ആലപ്പുഴ: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വാർഡ് 7  പി എച്ച് സി വാർഡിലേക്കുള്ള സ്പെഷ്യൽ തിരഞ്ഞെടുപ്പ് ജനുവരി 21ന് (21/1/2021)  നടത്താൻ സംസ്ഥാന  തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായി.രാവിലെ ഏഴുമുതൽ വൈകുന്നേരം ആറു വരെ വോട്ടുകൾ രേഖപ്പെടുത്താം.

ജനുവരി നാലാണ് ( 4/1/2021)നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി .  ജനുവരി അഞ്ചിന്(5/1/2021) നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും.  ജനുവരി 7ആണ്  (7/1/2021) സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി. ജനുവരി 22ന്(22/1/2021) രാവിലെ എട്ടുമണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും . ജനുവരി 23ന് (23/1/2021)തിരഞ്ഞെടുപ്പ് പൂർത്തിയാക്കണം.  ഫെബ്രുവരി 20 (20/2/2021)ന്  മുമ്പ് തെരഞ്ഞെടുപ്പ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് സമർപ്പിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here