ന്യൂഡല്‍ഹി : മൊറട്ടോറിയം കാലയളവില്‍ ഇഎംഐ അടച്ചവര്‍ക്കുള്‍പ്പെടെ, ഈ കാലയളവിലെ പലിശയുടെ പലിശ ഇന്ന് അക്കൗണ്ടുകളില്‍ വരുവുവെയ്ക്കും. എക്‌സ് ഗ്രേഷ്യയെന്ന പേരില്‍ ഈ ആനുകൂല്യം ലഭിക്കുക രണ്ടു കോടി രൂപവരെ വായ്പയെടുത്തവര്‍ക്കാണ്. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് പുതിയ നടപടി.
ആറു മാസക്കാലമായിരുന്നു മോറട്ടോറിയം അനുവദിച്ചത്. നവംബര്‍ അഞ്ചിനകം കൂട്ടുപലിശ ഒഴിവാക്കല്‍ പദ്ധതി നടപ്പാക്കണമെന്ന് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ വായ്പ നല്‍കുന്ന സ്ഥാപനങ്ങളോട് ആര്‍ബിഐ കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു.
കൂട്ടുപലിശ ഒഴിവാക്കല്‍ പദ്ധതി നടപ്പാക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിന് 6,500 കോടി രൂപയാണ് അധികബാധ്യതയുണ്ടാകുക.