കള്ളപണം വെളുപ്പിക്കൽ കേസ് : ഫാറൂഖ് അബ്ദുളളയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നു.

0
73

ശ്രീന​ഗ​ര്‍: ജ​മ്മു കശ്മീ​രി​ലെ ജി​ല്ലാ വി​ക​സ​ന​സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യ​തി​നു പി​ന്നാ​ലെ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും നാ​ഷ​ണ​ല്‍ കോ​ണ്‍​ഫെ​റ​ന്‍​സ് നേ​താ​വു​മാ​യ ഫാ​റൂ​ഖ് അ​ബ്ദു​ള്ള​യു​ടെ വ​സ്തു​വ​ക​ക​ള്‍ ക​ണ്ടു​കെ​ട്ടാ​ന്‍ ഇഡിയുടെ ഉ​ത്ത​ര​വ്. ഫാ​റൂ​ഖ് താ​മ​സി​ക്കു​ന്ന ഗു​പ്ക​ര്‍ റോ​ഡി​ലെ വീ​ട് ഉ​ള്‍​പ്പെ​ടെയുള്ള വ​സ്തു​വ​ക​ക​ള്‍ ക​ണ്ടു​കെ​ട്ടാ​നാ​ണ് ഇ​ഡി ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. കശ്മീ​ര്‍ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ലാ​ണ് ന​ട​പ​ടി.

 

ക​ണ്ടു​കെ​ട്ടി​യ​വ​യി​ല്‍ ഗു​പ്ക​ര്‍ റോ​ഡി​ലെ ഫാ​റൂ​ഖി​ന്റെ വ​സ​തി, തം​ഗ്മാ​ര്‍​ഗി​ലെ ക​തി​പോ​ര, സു​ഞ്​വാ​നി​ലെ ഭ​തി​ണ്ടി, ജ​മ്മു എ​ന്നി​വി​ട​ങ്ങ​ളി​ലെ വീ​ട്, ശ്രീ​ന​ഗ​റി​ലെ സ​മ്ബ​ന്ന​ര്‍ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ള്‍, ജ​മ്മു​ കശ്മീ​രി​ലെ നാ​ല് ഇ​ട​ങ്ങ​ളി​ല്‍ ഫാ​റൂ​ഖി​ന്റെ പേ​രി​ലു​ള്ള ഭൂ​മി എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്നു.ഇ​വ​യ്ക്കെ​ല്ലാം ആ​കെ 11.86 കോ​ടി രൂ​പ​യു​ടെ മൂ​ല്യം മ​തി​ക്കു​ന്ന​താ​യി ഏ​ജ​ന്‍​സി അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here