കൊറോണ വൈറസിന് പിന്നാലെ ഷിഗെല്ല രോഗം : കോഴിക്കോട് ഒരു മരണം 4 പേർക്ക് രോഗബാധ

0
81

കോഴിക്കോട് ജില്ലയില്‍ നാല് പേര്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. രോ​ഗം മൂലം ഒരാള്‍ മരിച്ചു. ജില്ലയിലെ മുണ്ടിക്കല്‍ത്താഴം, ചെലവൂര്‍ മേഖലയില്‍ 25 പേര്‍ക്കാണ് രോഗലക്ഷണം.

 

ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തിനെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ മുന്നറിയിപ്പ് നല്‍കി.

 

രോഗബാധിതരുടെ എണ്ണം കൂടിയാല്‍ പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കാനാണ് തീരുമാനം. മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയും രോഗബാധിതരുമായുള്ള സമ്ബര്‍ക്കത്തിലൂടെയും ഷിഗെല്ല പടരാം.

 

കടുത്ത പനി, വയറു വേദന, മനംപുരട്ടല്‍, ഛര്‍ദ്ദില്‍, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങള്‍. രോഗബാധിതരുമായി സമ്ബര്‍ക്കത്തിലായാല്‍ ഒന്നു മുതല്‍ ഏഴു ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.വ്യക്തിശുചിത്വം, കൈ വൃത്തിയായി സൂക്ഷിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണം ചൂടോടെ മാത്രം കഴിക്കുക എന്നിവയാണ് പ്രതിരോധമാര്‍ഗങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here