യു പി നിയമ സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കും : വെല്ലുവിളിച്ച് കെജ്രിവാൾ

0
85

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് നിയമസഭാ തിരിഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. വിജയിച്ചാല്‍ യുപിയില്‍ അഴിമതിമുക്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കേജ്‌രിവാള്‍ പറഞ്ഞു. ദേശീയ തലസ്ഥാനത്ത് വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞുവെന്നും കേജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായിട്ടും യുപിയില്‍നിന്നുള്ളവര്‍ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ഡല്‍ഹിയിലേക്ക് വരേണ്ട ഗതികേടിലാണെന്നും കേജ്‌രിവാള്‍ കുറ്റപ്പെടുത്തി.

 

ജനങ്ങള്‍ എല്ലാ പാര്‍ട്ടികള്‍ക്കും അവസരം നല്‍കി കഴിഞ്ഞു. എന്നാല്‍ എല്ലാ സര്‍ക്കാരുകളും അഴിമതിയില്‍ റെക്കോര്‍ഡ് ഇടുകയാണു ചെയ്യുന്നതെന്നു കേജ്‌രിവാള്‍ പറഞ്ഞു.രാജ്യമെമ്ബാടും ഘട്ടംഘട്ടമായി രാഷ്ട്രീയ അടിത്തറ വികസിപ്പിക്കാനുള്ള നീക്കത്തിലാണ് എഎപി. ഗോവയില്‍ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആദ്യവിജയം നേടാന്‍ കഴിഞ്ഞതും പാര്‍ട്ടിക്ക് കരുത്തായി. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ എഎപി സ്ഥാനാര്‍ഥികള്‍ക്കു ലഭിക്കുകയും ചെയ്തു. ഗോവന്‍ നിവാസികളുടെ പ്രതീക്ഷകള്‍ക്കൊത്ത് എഎപി പ്രവര്‍ത്തിക്കുമെന്ന് കേജ്‌രിവാള്‍ പറഞ്ഞു.

 

അടുത്ത വര്‍ഷം ഗുജറാത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എഎപി അറിയിച്ചിരുന്നു. ഗുജറാത്തില്‍ ശക്തമായ സമാന്തരസംവിധാനമായി എഎപി മാറുകയാണെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here