വയനാട്: ലോക്സഭാ പ്രതിപക്ഷ നേതാവും മുന്‍ വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ട്.
ഇവരോടൊപ്പം കെ സി വേണുഗോപാലും, വി ഡി സതീശനും ഉണ്ട്.
രാഹുലും പ്രിയങ്കയും ദുരിതാശ്വാസ ക്യാമ്ബുകളിലുള്ളവരെയും, ചികിത്സയിലുള്ളവരെയും സന്ദർശിക്കുന്നതായിരിക്കും. നേരത്തെ അറിയിച്ചിരുന്നത് രാഹുലും പ്രിയങ്കയും ജൂലൈ 31 ബുധനാഴ്ച വയനാട്ടിലേക്ക് എത്തുമെന്നായിരുന്നു.
എന്നാല്‍, പ്രതികൂല കാലാവസ്ഥ മൂലം ഇത് മാറ്റിവയ്ക്കുകയായിരുന്നു. അധികൃതർ മോശമായ കാലാവസ്ഥ മൂലം വയനാട്ടില്‍ ഹെലികോപ്റ്റർ ഇറക്കാൻ സാധിക്കില്ല എന്ന് അറിയിച്ചതിനെത്തുടർന്നാണ് യാത്ര മാറ്റിവച്ചത്.