വയനാട് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ ദുഖത്തില്‍ പങ്കുചേരുന്നു. ദുരന്തത്തിന് ഇരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ജോ ബൈഡന്‍ പ്രസ്ഥാവനയിൽ പറഞ്ഞു.
“ഇന്ത്യയിലെ കേരള സംസ്ഥാനത്തുണ്ടായ മാരകമായ ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ച എല്ലാവരോടും ഞാനും ജിലും ഞങ്ങളുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ഈ ദാരുണമായ സംഭവത്തിൻ്റെ ഇരകൾക്കൊപ്പമാണ് ഞങ്ങളുടെ പ്രാർത്ഥനകൾ, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഖത്തിൽ ഞങ്ങളും പങ്കുചേരുന്നു”
“സങ്കീർണ്ണമായ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ഇന്ത്യൻ സർവീസ് അംഗങ്ങളുടെയും ആദ്യമായി രക്ഷാപ്രവർത്തനം നടത്തിയരുടെയും ധൈര്യത്തെയും ഞങ്ങൾ അഭിനന്ദിക്കുന്നു. ഈ ദുഷ്‌കരമായ സമയത്തും ഞങ്ങൾ ഇന്ത്യയിലെ ജനങ്ങളെ നമ്മുടെ ചിന്തകളിൽ നിർത്തുന്നത് തുടരും” വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.