കർഷക സമരം: പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി.

0
153

ഗാന്ധിനഗര്‍ | കാര്‍ഷിക നിയമങ്ങളുടെ വിഷയത്തില്‍ പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന ആരോപണവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. ദീര്‍ഘകാലമായി കര്‍ഷക സംഘടനകള്‍ മാത്രമല്ല, പ്രതിപക്ഷം പോലും ഉന്നയിച്ചിരുന്ന അതേ ആവശ്യങ്ങളാണ് നിലവിലെ പരിഷ്‌ക്കാരങ്ങളെന്ന് പ്രധാന മന്ത്രി വ്യക്തമാക്കി. കര്‍ഷക ക്ഷേമത്തിനാണ് മുന്‍ഗണനയെന്നും ആശങ്കകള്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ കച്ചില്‍ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാന മന്ത്രി.

 

ഇന്ന് പ്രതിപക്ഷത്തിരിക്കുന്നവര്‍ക്ക് അവരുടെ സര്‍ക്കാരിന്റെ കാലത്ത് ഇത്തരം പരിഷ്‌ക്കാരങ്ങളോട് അനുകൂല സമീപനമായിരുന്നു.എന്നാല്‍, അവര്‍ക്ക് അന്ന് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ സാധിച്ചില്ല. ഇന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ചരിത്രപരമായ നടപടികളുമായി മുന്നോട്ടു പോകുമ്ബോള്‍ അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്ക് അനുകൂലമായ നിയമങ്ങള്‍ കൊണ്ടുവരുമ്ബോള്‍ കര്‍ഷകരുടെ ഭൂമി അന്യാധീനപ്പെടുമെന്നും മറ്റുമുള്ള പ്രചാരണങ്ങള്‍ ഇതിന്റെ ഭാഗമാണ്. കര്‍ഷകരെ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ഡല്‍ഹിയില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും പ്രധാന മന്ത്രി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here