ന്യൂഡല്‍ഹി: പബ്ലിക് വൈഫൈ നെറ്റ് വര്‍ക്കുകള്‍ രാജ്യവ്യാപകമായി സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു .പബ്ലിക് ഡാറ്റാ ഓഫീസുകള്‍ വഴി വൈഫൈ എത്തിക്കുന്നതിലൂടെ
രാജ്യത്തെ പൊതു വൈഫൈ ശൃംഖല ശക്തിപ്പെടുത്താന്‍ കഴിയും .
പബ്ലിക് ഡാറ്റാ ഓഫീസ് അഗ്രഗേറ്റര്‍മാരുടെ നേതൃത്വത്തില്‍ ചെറിയ കടകള്‍ക്കും പൊതു സേവന കേന്ദ്രങ്ങള്‍ക്കും പിഡിഓ ആവാന്‍ കഴിയും.
പിഎം- വൈഫൈ ആക്‌സസ് നെറ്റ് വര്‍ക്ക് ഇന്റര്‍ഫെയ്‌സ് അഥവാ ‘പിഎം-വാണി’ എന്ന പേരിലായിരിക്കും ഈ പദ്ധതി അറിയപ്പെടുകയെന്ന് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.