ബാഴ്സലോണ: ആരാധകലോകം കാത്തിരുന്ന പോരാട്ടത്തിന് ഇന്ന് നൂകാംപ് വേദിയാവുന്നു. യുവേഫ ചാമ്ബ്യന്‍സ് ലീഗിെന്റ അവസാന ഗ്രൂപ് റൗണ്ടില്‍ ബാഴ്സലോണയും യുവന്റസും മുഖാമുഖമെത്തുേമ്ബാള് അരങ്ങൊരുങ്ങുന്നത് ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാേനാ റൊണാള്‍ഡോയും തമ്മിലെ അങ്കത്തിന്.
‘ജി’യില്നിന്ന് ഒന്നും രണ്ടും സ്ഥാനക്കാരായി നേരേത്തതന്നെ നോക്കൗട്ട് ഉറപ്പിച്ചവരാണ് ബാഴ്സയും യുവന്റസും. എന്നാല്‍, സൂപ്പര്‍താരങ്ങളുടെ പോരാട്ടമെന്ന നിലയില്‍ മത്സരം ശ്രദ്ധേയമാവും.ആദ്യ പാദത്തില്‍ ബാഴ്സ ടൂറിനില്‍ യുവന്റസിനെ നേരിട്ടെങ്കിലും ക്രിസ്റ്റ്യാനോക്ക് കോവിഡ് ബാധിച്ചതിനാല്‍ താരപോരാട്ടത്തിനുള്ള അവസരം നഷ്ടമായി.
2018ല്‍ ക്രിസ്റ്റ്യാനോ സ്പെയിന് വിട്ട് ഇറ്റലിയിലേക്ക് കൂടുമാറിയശേഷം ഇരുവരും ആദ്യമായാണ് ഏറ്റുമുട്ടുന്നത്. ഗ്രൂപ് ‘എച്ചി’ലാണ് ഇന്ന് മരണപ്പോരാട്ടം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, പി.എസ്.ജി, ലൈപ്സിഷ് എന്നിവര്‍ക്ക് ഒമ്ബതു പോയന്റാണുള്ളത്. ഇന്ന് രാത്രിയില്‍ ലൈപ്സിഷ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയും പി.എസ്.ജി ബസക്സെഹിറിനെയും നേരിടും.