പ്രധാന വാർത്തകൾ
📰✍🏼കര്‍ഷക സമരം നടക്കുന്ന സിംഘു അതിര്‍ത്തിയിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്.
📰✍🏼 കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്.
📰✍🏼കേന്ദ്ര സര്‍ക്കാരിന്റെ അനുനയശ്രമങ്ങള്‍ക്കു കീഴടങ്ങാതെ, പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത്ബന്ത് ഇന്ന്.
📰✍🏼കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കിയവര്‍ക്കെതിരെ വിമര്‍ശനവുമായി മധ്യപ്രദേശ് കൃഷിമന്ത്രിയും ബിജെപി നേതാവുമായ കമല്‍ പട്ടേല്‍.
📰✍🏼ചെണ്ട അടയാളത്തില്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ കേരള കോണ്‍ഗ്രസ്-എം പി.ജെ. ജോസഫ് വിഭാഗമായി പരിഗണിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു
📰✍🏼കര്ഷകസമരത്തിനു പിന്തുണ പ്രഖ്യാപിച്ച് പുരസ്കാരങ്ങള്‍ തിരികെ നല്‍കാനായി രാഷ്ട്രപതിഭവനിലേക്കു തിരിച്ച മുപ്പതോളം കായികതാരങ്ങളെ പോലീസ് തടഞ്ഞു.
📰✍🏼സാന്പിള്‍ പരിശോധന 33,758 ആയി കുറഞ്ഞപ്പോള്‍ സംസ്ഥാനത്ത് 3272 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 4705 പേര് രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.69 ശതമാനം. ഇന്നലെ 23 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 2441 ആയി. 2859 പേര്‍ക്കു സന്പര്ക്കത്തിലൂടെയാണു രോഗം ബാധിച്ചത്.
328 പേരുടെ സന്പര്‍ക്ക ഉറവിടം വ്യക്തമല്ല.
📰✍🏼ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം 541, കോഴിക്കോട് 383, തൃശൂര്‍ 304, കൊല്ലം 292, ആലപ്പുഴ 287, എറണാകുളം 278, തിരുവനന്തപുരം 255, കോട്ടയം 202, പാലക്കാട് 202, കണ്ണൂര്‍ 154, ഇടുക്കി 146, പത്തനംതിട്ട 121, വയനാട് 63, കാസര്‍ഗോഡ് 44
📰✍🏼കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സങ്കര ചികിത്സാ ഉത്തരവിനെതിരെ രാജ്യവ്യാപകമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ) ഇന്ന് നില്പുസമരം സംഘടിപ്പിക്കും.
📰✍🏼സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം. ശിവശങ്കറിനെതിരേ കൂടുതല്‍ തെളിവുകള്‍ മുദ്രവച്ച കവറില്‍ കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചു
📰✍🏼റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരേ ശശി തരൂര്‍ എംപി നല്കിയ അപകീര്‍ത്തി കേസ് നടപടികള്‍ ജനുവരിയിലേക്കു മാറ്റി.
📰✍🏼കാര്‍ഷികമേഖലയില്‍ കോര്‍പറേറ്റുകള്‍ക്ക് ആധിപത്യം നല്കുന്ന കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ രണ്ടു ദിവസത്തിനുള്ളില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കുമെന്നു കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍
📰✍🏼പ്രളയ ദുരിതബാധിതരെ സഹായിക്കാനായി വി.ഡി. സതീശന് എംഎല്‍എയുടെ നേതൃത്വത്തില്‍ പുനര്‍ജനിയെന്ന പേരില്‍ രൂപം നല്കിയ സൊസൈറ്റിക്കുവേണ്ടി ഇംഗ്ലണ്ടില്‍നിന്നു പണപ്പിരിവു നടത്തിയ സംഭവം സിബിഐ അന്വേഷിക്കണക്കമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി.
📰✍🏼സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്ന ഭരണാഘടന പദവി വഹിക്കുന്ന ഉന്നതന് ആരാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
📰✍🏼പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതു ഹൈക്കോടതി 11ലേക്കു മാറ്റി.
📰✍🏼പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിടാം, എന്നാല്‍ നിര്‍മാണം തുടങ്ങുകയോ ഉള്ള കെട്ടിടം തകര്‍ക്കുകയോ മരങ്ങള്‍ മുറിക്കുകയോ ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്കി സുപ്രീംകോടതി
📰✍🏼രാജ്യതലസ്ഥാനത്ത് നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന അഞ്ചുപേരെ ആയുധങ്ങളുമായി പോലീസ് പിടികൂടി.
📰✍🏼കോവിഡിനെ തുടര്‍ന്ന് ഇന്ത്യയുടെ അഭിമാനദൗത്യം ഗഗന്യാന് വൈകുമെന്ന് ഐ.എസ്.ആര്.ഒ.
📰✍🏼ഗുണകരമായ മാറ്റങ്ങള്‍ വികസനത്തിന് അനിവാര്യമാണെന്നും നൂറ്റാണ്ടു പഴക്കമുള്ള ചില നിയമങ്ങള്‍ രാജ്യത്തിനു ബാധ്യതയാകുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി.
📰✍🏼കോവിഡ് വ്യാപനം രൂക്ഷമായി നില്ക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പി.സി. ജോര്‍ജ് എംഎല്‍എ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
📰✍🏼ആന്ധ്രപ്രദേശിലെ ഏലൂരുവില്‍ അജ്ഞാതരോഗം ബാധിക്കുന്നവരുടെ എണ്ണം പെരുകുന്നു. ഇതുവരെ 450 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. രണ്ടു പേർ മരിച്ചു.
📰✍🏼തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡ് പരിചരണത്തിനെതിരെയുള്ള ആരോപണം വാസ്തുതാ വിരുദ്ധമെന്ന് ആശുപത്രി അധകൃതര്‍.
📰✍🏼ജമ്മു കശ്മീര്‍ ഡിസിസി തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം പൂര്‍ത്തിയായി.34 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ശക്തമായ പോളിംഗാണ് രേഖപ്പെടുത്തിയത്. 50.08 ശതമാനമായിരുന്നു പോളിംഗ് എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
📰✍🏼വലിയ സര്‍വിസുകള്‍ പുനരാരംഭിക്കുന്നത് മുന്നോടിയായി നടന്ന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) വിദഗ്ധ സംഘത്തിെന്റ റിപ്പോര്‍ട്ട് കോഴിക്കോട് വിമാനത്താവളത്തിന് അനുകൂലം.
📰✍🏼സംസ്ഥാന കശുവണ്ടി വികസന കോര്പറേഷന് അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ നേരത്തേ നല്കിയ വിശദീകരണ പത്രിക പിന്‍വലിച്ച് സി.ബി.ഐ പുതിയത് സമര്‍പ്പിച്ചു.
📰✍🏼കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ദക്ഷിണേന്ത്യന്‍ ചലച്ചിത്ര താരവും മുന്‍ എം.പിയുമായ വിജയശാന്തി ബി.ജെ.പിയില്‍ ചേര്‍ന്നു.
✈️✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️ഫൈസറും ബയോണ്‍ടെക്കും സംയുക്തമായി വികസിപ്പിച്ച കൊവിഡ് വാക്സിന്റെ വിതരണം ബ്രിട്ടന് ഇന്നാരംഭിക്കും
📰✈️ഇറാന് പരമോന്നത നേതാവ് അയത്തുള്ള അലി ഖമനയിയുടെ ആരോഗ്യം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ തള്ളി ഇറാൻ
📰✈️പൊലീസിന് കൂടുതല്‍ പരിരക്ഷയൊരുക്കുന്ന നിര്‍ദ്ദിഷ്ട സുരക്ഷാ ബില്ലിനെതിരെ ഫ്രാന്‍സില്‍ നടക്കുന്ന പ്രക്ഷോഭം വീണ്ടും അക്രമാസക്തമായി.
📰✈️ചൈനയിലെ സിനോവാക് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്സിന്റെ 12 ലക്ഷം ഡോസ് രാജ്യത്തെത്തിച്ചുവെന്ന് ഇന്തോനേഷ്യ പ്രസിഡന്റ് ജോക്കോ വിഡോഡോ.
📰✈️വെനസ്വേലന്‍ പാര്‍ലമെന്റായ ദേശീയ കോണ്‍ഗ്രസിലും ഇടതുപക്ഷം ഭൂരിപക്ഷത്തിലേക്ക്.
📰✈️പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കുവൈറ്റ് മന്ത്രിസഭ രാജിവച്ചു
📰✈️കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് വ്യവസായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കിവരുന്ന സര്‍ക്കാര്‍ സഹായം അനിശ്ചിതകാലത്തേക്ക് തുടരാന്‍ കഴിയില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍.
📰✈️അഫ്ഗാന് സുരക്ഷ സേന നടത്തിയ പ്രതിരോധ ആക്രമണത്തില്‍ 15 താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടു.
📰✈️ഐഎസ് ശക്തി കേന്ദ്രത്തിലേയ്ക്ക് സന്ദര്ശിയ്ക്കാനൊരുങ്ങി ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറാഖിലേയ്ക്കാണ് മാര്‍പ്പാപ്പ സന്ദര്‍ശനം നടത്താനൊരുങ്ങുന്നത്.
📰✈️ഖത്തറിനെതിരെ നിലനില്‍ക്കുന്ന ഉപരോധം അവസാനിക്കുന്നു. ഗള്‍ഫ് മേഖലയിലെ ഭിന്നത പരിഹരിച്ചതായി ഖത്തര്‍ അറിയിച്ചു
📰✈️വിസാ കാലവധി കഴിഞ്ഞതടക്കമുള്ള കാരണങ്ങളാല്‍ അനധികൃതമായി യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് പിഴ നല്‍കാതെ നാട്ടിലേക്ക് മടങ്ങാന്‍ അവസരം.
🎖️🏑🏏🏀🥍🏸⚽🎖️
📰⚽ ഐ എസ് എൽ ൽ മോഹൻ ബഗാനെതിരെ ജംഷഡ്പൂരിന് ജയം
📰🏏കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ഇംഗ്ലണ്ടിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം റദ്ദാക്കി.
📰⚽യൂറോപ്യന്‍ ചാമ്ബ്യന്‍സ് ലീഗില്‍ ഇന്ന് നടക്കുന്ന ഗ്ലാമര്‍ പോരാട്ടത്തില്‍ ബാഴ്സലോണയും യുവന്റസും തമ്മില്‍ ഏറ്രുമുട്ടും.
📰🎖️ബ്രേക്ക് ഡാന്‍സിംഗ് ഉള്‍പ്പെടെ 4 പുതിയ ഇനങ്ങളെ 2024ലെ പാരീസ് ഒളിമ്ബിക്സില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി.
📰🏏ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 പരമ്ബരയിലെ മൂന്നാമത്തെയും അവസാനത്തേയും മത്സരം ഇന്ന് നടക്കും.
📰⚽സ്കോട്ടിഷ് വനിത പ്രീമിയര്‍ ലീഗില്‍ ആദ്യ ഗോള്‍ സ്കോര്‍ ചെയ്ത് ഇന്ത്യന്‍ താരം ബാലാദേവി.
📰🏏ഓസ്ട്രേലിയന്‍ പര്യടനത്തിലെ സന്നാഹ മത്സരത്തില്‍ ഇന്ത്യ ലീഡ് വഴങ്ങി. ഓസ്ട്രേലിയ എ ഒന്നാം ഇന്നിംഗ്സില്‍ 286/8 എന്ന നിലയിലാണ് രണ്ടാം ദിനം കളിയവസാനിക്കുമ്ബോള്‍ . നിലവില്‍ ഓസ്ട്രേലിയയ്ക്ക് 39 റണ്‍സ് ലീഡുണ്ട്.