ഓസ്ട്രേലിയയിൽ കുടുങ്ങിയ മലയാളികൾക്ക് കേരളത്തിലേക്ക് പ്രത്യേക വിമാനവുമായി മമ്മൂട്ടി ആരാധകർ. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണലിന്റെ ഓസ്ട്രേലിയ ഘടകമാണ് കോവിഡ് മൂലം കുടുങ്ങിക്കിടക്കുന്ന മലയാളികൾക്ക് യാത്രാ സൗകര്യം ഒരുക്കിയത്. നിരവധി മലയാളികൾ താമസിക്കുന്ന പെർത്തിൽ നിന്നാണ് വിമാനം പുറപ്പെടുക
ഈ മാസം 25ന് ഉച്ച കഴിഞ്ഞ് രണ്ട് മണിക്കാണ് വിമാനം പുറപ്പെടുക . ടിക്കറ്റ് ആവശ്യമുള്ളവർക്ക് +61410366089 എന്ന നമ്പറിൽ ബന്ധപ്പെട്ട് സീറ്റ് ബുക്ക് ചെയ്യാവുന്നതാണ് .