ഐ എസ് എൽ: ഇന്ന് ഒഡീഷ vs മോഹൻ ബഗാൻ

0
84

ഐഎസ്‌എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തിലെ ശക്തരായ രണ്ട് ടീമുകള്‍ ആണ് ഏറ്റുമുട്ടുന്നത്. ഇന്ന് ഇന്ത്യന്‍ സമയം വൈകുന്നേരം 7:30ന് നടക്കുന്ന മല്‍സരത്തില്‍ എടികെ മോഹന്‍ബഗാന്‍ ഒഡീഷ പോരാട്ടം നടക്കും. രണ്ട് ടീമുകളുടെയും മൂന്നാം മത്സരമാണ് ഇന്ന് നടക്കുന്നത്. ഈ സീസണിലെ ആദ്യ രണ്ട് മത്സരത്തില്‍ മികച്ച പ്രകടനമാണ് എടികെ കാഴ്ചവച്ചത്.

 

എടികെയ്‌ക്കൊപ്പം മോഹന്‍ ബഗാനുംകൂടി ചേരുന്നതിനാല്‍ ടീം വളരെ ശക്തമാണ്. ഈ സീസണില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ ജയം നേടാന്‍ കഴിയാത്ത ഒഡീഷയ്ക്ക് ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. ആദ്യ മത്സരം തോറ്റ അവര്‍ രണ്ടാം മത്സരത്തില്‍ സമനില നേടിയതിനാല്‍ ആത്മവിശ്വാസത്തിലാകും ഇന്ന് കളത്തിലിറങ്ങുക.കളിച്ച രണ്ട് കളിയും ജയിച്ച എടികെ നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഇന്ന് ജയിക്കാന്‍ കഴിഞ്ഞാല്‍ അവര്‍ക്ക് ഒന്നാം സ്ഥാനത്ത് എത്താന്‍ സാധിക്കും. ഫട്ടോര്‍ഡ സ്‌റ്റേഡിയത്തിലാണ് ഇന്ന് മത്സരം നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here