ഐ എസ് എൽ: കൊൽക്കത്ത ഡർബിയിൽ വിജയം എ.ടി കെ ക്ക്

0
81

കൊല്‍ക്കത്ത ഡെര്‍ബിയില്‍ ഈസ്റ്റ് ബംഗാളിനെതിരെ എടികെ മോഹന്‍ബഗാന് ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് എടികെ ബദ്ധവൈരികളെ തകര്‍ത്തത്. റോയ് കൃഷ്ണ, മന്‍വീര്‍ സിംഗ് എന്നിവരാണ് എടികെയ്ക്കായി സ്കോര്‍ ചെയ്തത്. ഇതോടെ കളിച്ച രണ്ട് മത്സരങ്ങളിലും വിജയിച്ച എടികെ പോയിന്‍്റ് പട്ടികയില്‍ ഒന്നാമതെത്തി.

 

കഴിഞ്ഞ സീസണിലെ അതേ തന്ത്രമാണ് ഹബാസ് ഇക്കുറിയും പ്രയോഗിക്കുന്നത്. പ്രാക്ടിക്കല്‍ ഫുട്ബോള്‍ മാത്രം ലക്ഷ്യമിട്ടുള്ള പന്ത് കളി. പ്രതിരോധം ശക്തമാക്കി റോയ് കൃഷ്ണ, ഡേവിഡ് വില്ല്യംസ് എന്നിവരെ ആക്രമണത്തിനയക്കുന്ന തന്ത്രം രണ്ട് മത്സരങ്ങളിലും വിജയിച്ചു. ഈസ്റ്റ് ബംഗാള്‍ തന്നെയായിരുന്നു ഇന്ന് ചിത്രത്തിലുണ്ടായിരുന്നത്.മികച്ച ബോള്‍ കണ്‍ട്രോള്‍, ബോള്‍ പൊസിഷന്‍, പാസുകളുടെ കൃത്യത എന്നിങ്ങനെ സകല മേഖലകളിലും മുന്നിട്ടു നിന്ന അവര്‍ ആദ്യ പകുതിയില്‍ പലതവണ ഗോളിനരികെ എത്തിയതാണ്. എന്നാല്‍, എടികെ പ്രതിരോധം ഭേദിക്കാനായില്ല. ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു.രണ്ടാം പകുതിയ്ക്ക് അഞ്ച് മിനിട്ട് മാത്രം പ്രായമായപ്പോള്‍ എടികെ ആദ്യ വെടി പൊട്ടിച്ചു. ജാവിയര്‍ ഹെര്‍ണാണ്ടസ് നല്‍കിയ പാസ് മാറ്റി സ്റ്റെയിന്മാന്‍്റെ കാലില്‍ തട്ടി തെറിച്ചപ്പോള്‍ പന്ത് റോയ് കൃഷ്ണയ്ക്ക് അടിക്കാന്‍ പാകത്തില്‍. പന്ത് വല കുലുക്കി. ഗോളിനു ശേഷം അല്പം കൂടി മെച്ചപ്പെട്ട ബില്‍ഡപ്പുകളും പന്തടക്കവും എടികെ കാഴ്ച വെച്ചു. എങ്കിലും ഈസ്റ്റ് ബംഗാളിനു തന്നെയായിരുന്നു മുന്‍തൂക്കം. പക്ഷേ, 85ആം മിനിട്ടില്‍ മന്‍വീര്‍ സിംഗ് നേടിയ ഗോള്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്തുകളഞ്ഞു. പ്രബീര്‍ ദാസിന്‍്റെ ഒരു ലോംഗ് ബോളില്‍ നിന്നാണ് മന്‍വീര്‍ ഗോള്‍ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here