ക്വിൻ ഗാങ് പാക്കിസ്ഥാനിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തി

0
72

ഗോവയിൽ നടന്ന ഷാങ്‍ഹായ് സഹകരണസഖ്യം (എസ്.സി.ഒ.) വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ് പാക്കിസ്ഥാനിൽ. ഇസ്ലാമാബാദിൽ നടന്ന പാക്കിസ്ഥാൻ-ചൈന സ്ട്രാറ്റജിക് ഡയലോഗിൽ പങ്കെടുക്കാനാണ് ക്വിൻ ഗാങ് പാക്കിസ്ഥാനിലെത്തിയത്. ജമ്മു കശ്മീരിലെ അനധികൃതമായി കൈയേറിയ പ്രദേശങ്ങൾ എപ്പോൾ ഒഴിപ്പിക്കുമെന്ന് അയൽ രാജ്യം ഉത്തരം പറയണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാക്കിസ്ഥാനെ ശാസിച്ചതിന് പിന്നാലെയാണ് ക്വിൻ ഗാങിന്റെ സന്ദർശനം.

 

 

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കശ്മീർ തർക്കം നിലനിൽക്കുകയാണെന്നും വെന്നും ഏകപക്ഷീയമായ നടപടി ഒഴിവാക്കിക്കൊണ്ട് യുഎൻ പ്രമേയങ്ങൾക്കനുസരിച്ച് പരിഹരിക്കണമെന്നും ചൈന ശനിയാഴ്ച പറഞ്ഞു. പാക്കിസ്ഥാൻ സന്ദർശനത്തിനെത്തിയ ക്വിൻ ഗാങ് പാക് പ്രധാനമന്ത്രി ബിൽവാൾ ഭൂട്ടോ സർദാരിയുമായി കൂടിക്കാഴ്ച നടത്തി. അസ്ഥിരമായ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കുന്ന ഏകപക്ഷീയമായ നടപടികളെ ഇരുപക്ഷവും എതിർത്തതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

രാഷ്ട്രീയ, തന്ത്രപരമായ, സാമ്പത്തിക, പ്രതിരോധ സുരക്ഷ, വിദ്യാഭ്യാസം, സാംസ്കാരിക മേഖലകൾ ഉൾപ്പെടെയുള്ള ഉഭയകക്ഷി ബന്ധങ്ങളുടെയും സഹകരണത്തിന്റെയും മുഴുവൻ ശ്രേണിയും അവലോകനം ചെയ്തു, അതേസമയം പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളും സംഭാഷണത്തിൽ ചർച്ച ചെയ്യപ്പെട്ടതായി സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

കശ്മീരിനെക്കുറിച്ചുള്ള ചൈന-പാക്കിസ്ഥാൻ സംയുക്ത പ്രസ്താവനയിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ (എംഇഎ) ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here