എപ്പോഴും സന്തോഷത്തോടെയിരിക്കാന്‍ : ശില്‍പ ഷെട്ടിയുടെ പോസിറ്റീവ് ടിപ്പുകൾ

0
100

സന്തോഷം കണ്ടെത്താനുള്ള പോസിറ്റീവ് ടിപ്പുകളാണ് താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഉത്തരവാദിത്തങ്ങള്‍ക്കും തിരക്കിനുമിടയില്‍ നാം സന്തോഷിക്കാന്‍ മറക്കേണ്ട. ഒരു ചെറിയ കാര്യം പോലും ജീവിത്തില്‍ സന്തോഷം കൊണ്ടുവരും. ഇക്കാര്യത്തില്‍ ബോളിവുഡ് താരമായ ശില്‍പ ഷെട്ടിക്കും സംശയമൊന്നുമില്ല. ‘സന്തോഷത്തോടെ ഇരിക്കാന്‍ വലിയകാര്യങ്ങളൊന്നും വേണമെന്നില്ല, സന്തോഷം ചെറിയ കാര്യങ്ങളിലാണ് ഉള്ളത്.’

ജീവിത്തിലെ വളരെ ചെറിയ നിമിഷങ്ങളില്‍ നിന്ന് നമുക്കത് കണ്ടെത്താം. നമുക്ക് പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത്, കുട്ടിക്കാലത്തെ സന്തോഷകരമായ നിമിഷങ്ങളെ പറ്റി ചിന്തിക്കുന്നത്, പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത്, അല്‍പം സൂര്യപ്രകാശമൊക്കെ ഏല്‍ക്കുന്നത്, ഇഷ്ടഭക്ഷണം കഴിക്കുന്നത് , സുഹൃത്തിനൊപ്പം കളിക്കാന്‍ പോകുന്നത്, നിങ്ങളെ തന്നെ കൂടുതല്‍ സ്വയം സ്‌നേഹത്തോടെ പരിചരിക്കുന്നത്. മാറ്റി വച്ച ഒരു ലക്ഷ്യം നേടാൻ ശ്രമിക്കുന്നത്, നമുക്ക് ചുറ്റുമുള്ള മനോഹരമായ പ്രകൃതിയിലൂടെ വെറുതേ സംസാരിച്ചു നടക്കുന്നത് ഇവയെല്ലാം സന്തോഷത്തിന്റെ ഹോര്‍മോണ്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ നമ്മെ സഹായിക്കും. നിങ്ങളുടെ എല്ലാ ഉത്തരവാദിത്തങ്ങള്‍ക്കും, തിരക്കിനുമിടയില്‍ സന്തോഷിക്കാന്‍ മറക്കേണ്ട. ഒപ്പം ഹാപ്പിനസ് ഹോര്‍മോണുകളുടെ ലിസ്റ്റും, താരം പങ്കുവയ്ക്കുന്നുണ്ട്.

നമ്മുടെ സന്തോഷം, പ്രണയം, ആനന്ദം എന്നിവയെ എല്ലാം ഉത്തേജിപ്പിക്കുന്ന ഹോർമോണുകളാണ് സെറോട്ടോണിന്‍, ഡോപമൈന്‍, ഓക്‌സിടോസിന്‍, എന്‍ഡോര്‍ഫൈന്‍സ് എന്നിവ. ഇവ ഓരോന്നുമാണ് ഓരോ ഹോര്‍മോണിന്റെയും പ്രവര്‍ത്തനത്തിന് ആവശ്യമായ കാര്യങ്ങളും.

LEAVE A REPLY

Please enter your comment!
Please enter your name here