18/11/2020 : പ്രധാന വാർത്തകൾ

0
93

പ്രധാന വാർത്തകൾ
📰✍🏼 ലോകത്ത് ആകെ കൊറോണ ബാധിതർ : 55,912,871
മരണ സംഖ്യ : 1,342,598
📰✍🏼 ഇന്ത്യയിൽ 24 മണിക്കൂറിനിടെ 29,163 പേർക്ക് കൂടി രോഗ ബാധ , 449 മരണങ്ങൾ
📰✍🏼 കേരളത്തിൽ ഇന്നലെ 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 56,157 സാമ്ബിളുകളാണ് പരിശോധിച്ചത്27 മരണങ്ങളാണ് ഇന്നലെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 1915 ആയി.4985 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 639 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6620 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
📰✍🏼മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380, ആലപ്പുഴ 364, കണ്ണൂര്‍ 335, പത്തനംതിട്ട 202, ഇടുക്കി 116, വയനാട് 97, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.
📰✍🏼സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​സി​​​ല്‍ ആ​​​രോ​​​പ​​​ണ​​വി​​​ധേ​​​യ​​​നാ​​​യ യു​​​എ​​​ഇ കോ​​​ണ്‍​സു​​​ലേ​​​റ്റി​​​ലെ അ​​​റ്റാ​​​ഷെ റാ​​​ഷി​​​ദ് ഖ​​​മീ​​​സ് അ​​​ലി​​​യെ യു​​​എ​​​ഇ ​വി​​​ദേ​​​ശ​​​മ​​​ന്ത്രാ​​​ല​​​യം പു​​​റ​​​ത്താ​​​ക്കി.
📰✍🏼സം​​​സ്ഥാ​​​ന​​​ത്തു സി​​​ബി​​​ഐ​​​ക്കു കേ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു നി​​​യ​​​ന്ത്ര​​​ണ​​​മേ​​​ര്‍​​​പ്പെ​​​ടു​​​ത്തി സം​​​സ്ഥാ​​​ന സ​​​ര്‍​​​ക്കാ​​​ര്‍ വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്കി. ഇ​​​നി സം​​​സ്ഥാ​​​ന സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ അ​​​നു​​​മ​​​തി​​​യോ​​​ടെ​​​യോ അ​​​ല്ലെ​​​ങ്കി​​​ല്‍ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​ര​​​മോ മാ​​​ത്ര​​​മേ സി​​​ബി​​​ഐ​​​ക്ക് കേ​​​ര​​​ള​​​ത്തി​​​ല്‍ കേ​​​സു​​​ക​​​ള്‍ ഏ​​​റ്റെ​​​ടു​​​ക്കാ​​​നും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നും ക​​​ഴി​​​യൂ.
📰✍🏼കി​ഫ്ബി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​എ​ജി​യു​ടെ അ​ന്തി​മ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു വി​ട്ട​തി​ല്‍ ച​ട്ട​ലം​ഘ​ന​മു​ണ്ടെ​ന്നു സ​മ്മ​തി​ച്ച്‌ ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്.
📰✍🏼മൂ​ന്നാം ത​രം​ഗ​ത്തി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്ത് ഡ​ല്‍​ഹി​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ച്ച്‌ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍.
📰✍🏼കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ, തൊ​ഴി​ലാ​ളിവി​രു​ദ്ധ, ദേ​ശവി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ ഈ ​മാ​സം 26നു ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള പൊ​തു​പ​ണി​മു​ട​ക്കി​ല്‍ മാ​റ്റ​മി​ല്ലെ​ന്ന് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ള്‍ വ്യ​ക്ത​മാ​ക്കി.
📰✍🏼പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ചോ​ദ്യം ചെ​യ്ത് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം കോ​ട​തി അ​ടു​ത്താ​ഴ്ച പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി മാ​റ്റി
📰✍🏼രാ​ജ്യത​ല​സ്ഥാ​ന​ത്ത് വ​ന്‍ ആ​ക്ര​മണ​പ​ദ്ധ​തി​യി​ട്ട ര​ണ്ട് ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​ര്‍ ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ പി​ടി​യി​ല്‍
📰✍🏼സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍നിന്ന് എന്‍ഐഎ പിടിച്ചെടുത്ത പണം ലൈഫ് മിഷന്‍ കരാറുകാരന്‍ നല്‍കിയ കമീഷനാണെന്ന ഇഡി വാദത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് കോടതി.
📰✍🏼അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് കോഴക്കേസില്‍ മുഖ്യപ്രതി രാജീവ് സക്സേനയെ മാപ്പുസാക്ഷിയാക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയില്‍
📰✍🏼വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസില്‍ രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി .
📰✍🏼അ​ഴി​മ​തി കേ​സി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ബി​ശ്വ​നാ​ഥ് സി​ന്‍​ഹ​യ്ക്കെ​തി​രേ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു
📰✍🏼ബെംഗളൂരു ലഹരിമരുന്ന് ഇടപാട് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്‌സ് ബ്യൂറോ കസ്റ്റഡിയിലെടുത്തു.
📰✍🏼ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ തുറന്നുകാട്ടപ്പെടണമെന്ന് ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.
📰✍🏼കേരള കോണ്‍ഗ്രസ്സ് (എം) ന്റെ ചിഹ്നമായ ‘രണ്ടില’ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു
📰✍🏼വ​രും ദി​വ​സ​ങ്ങ​ളി​ലും സം​സ്ഥാ​ന​ത്ത് ഇ​ടി​യോ​ട് കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേന്ദ്രം മു​ന്ന​റി​യി​പ്പ് നല്‍കി .
📰✍🏼ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിന് സ്പെഷ്യല്‍ സര്‍വ്വീസുകളുമായി കെ എസ് ആര്‍ ടി സി.
📰✍🏼കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രശംസിച്ച്‌ ലോകാരോഗ്യസംഘടന
📰✍🏼ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ പേര് മാറ്റി സ്വാമി വിവേകാനന്ദന്‍റെ പേരിടണമെന്ന് ബി.ജെ.പി ആവശ്യം
📰✍🏼തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് മാധ്യമ റിപ്പോര്‍ട്ടിങിനെതിരെയുള്ള കേസില്‍ കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ടിവി ചാനലുകളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് റെഗുലേറ്ററി സംവിധാനം ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് കോടതി പറഞ്ഞു.
📰✍🏼ലവ്​ ജിഹാദിനെതിരെ നിയമം നിര്‍മിക്കുമെന്ന മധ്യപ്രദേശ്​ സര്‍ക്കാര്‍ പ്രസ്​താവനക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്​ എം.പി ശശി തരൂര്‍
📰✍🏼സിബിഎസ്‌ഇ +1, +2 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷാ ഫീസ് ഒഴിവാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി സുപ്രിംകോടതി തള്ളി.
📰✍🏼ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തകര്‍ക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങളെ വികൃതമാക്കുകയാണെന്ന് സിപിഎം നേതാവ് എം.എ ബേബി
✈️✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും അധികാരത്തില്‍ തുടരാന്‍ പഴുത് തേടുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനില്‍ ആക്രമണത്തിന് പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്.
📰✈️പാകിസ്ഥാന്‍ സൈന്യത്തിലെ, വിശേഷിച്ച്‌ അതിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ ചിലര്‍ താലിബാനുമായി ബന്ധം പുലര്‍ത്തിയിരുന്നു എന്നത് പരസ്യമായ രഹസ്യമാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ.
📰✈️യുഎഇയില്‍ മാര്‍ച്ച്‌ ഒന്നിന് മുമ്ബ് വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാനുള്ള സമയം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് സമയപരിധി ഈ വര്‍ഷം അവസാനം വരെ നീട്ടി
📰✈️പുനഃസംഘടനാ പ്രവര്‍ത്തനങ്ങളുടെ പുരോഗതി നിലച്ചതോടെ ഐക്യരാഷ്ട്ര സംഘടനാ സുരക്ഷാ സമിതി ‘കേടു ബാധിച്ച അവയവ’മായി മാറിയിരിക്കുകയാണെന്ന് ഇന്ത്യ.
📰✈️അമേരിക്കയിലെ നാലുസംസ്ഥാനങ്ങളില്‍ ഫൈസര്‍ കമ്ബനിയുടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ‘ബി.എന്‍.ടി162 ബി 2″ പ്രാരംഭ വിതരണ നടപടികള്‍ ആരംഭിച്ചു
📰✈️റഷ്യയുടെ സ്പുട്നിക് 5 കോവിഡ് പ്രതിരോധ വാക്സിന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുവാന്‍ ആലോചിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍.
📰✈️ഇന്ത്യയ്ക്കെതിരെ ചൈന ലേസര്‍ ആയുധങ്ങള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. ലഡാക്കിലെ ഇന്ത്യന്‍ സൈനികര്‍ക്കെതിരെയാണ് ചൈനീസ് സെനികര്‍ ‘ലേസര്‍ ആയുധങ്ങള്‍’ പ്രയോഗിച്ചതെന്ന് വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്
📰✈️ജനുവരിയില്‍ കോവിഡ് വാക്സിന്‍ വിതരണം രാജ്യവ്യാപകമായി തുടങ്ങുമെന്ന് ഫ്രാന്‍സ്
📰✈️അമേരിക്കയില്‍ പുതിയ ഭരണകൂടം അധികാരത്തിലേറുന്നതിന് ഡോണള്‍ഡ് ട്രംപ് പ്രതിബന്ധം സൃഷ്ടിച്ചാല്‍ കോവിഡ് മൂലം കൂടുതല്‍ ആളുകള്‍ മരിച്ചുവീഴുമെന്ന് ജോ ബൈഡന്റെ മുന്നറിയിപ്പ്.
📰✈️ആഗോളതാപനം കൊറോണയെക്കാള്‍ ഭീകരമാണെന്ന് റെഡ് ക്രോസ്.
📰✈️ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ തുറന്നുകാട്ടപ്പെടണമെന്ന് ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.
🎖️🏑⚽🏸🥍🏏🎖️
കായിക വാർത്തകൾ
📰⚽ യുവേഫ നാഷൻസ് ലീഗ് : ജർമനിയെ 6 ഗോളിന് തോൽപ്പിച്ച് സ്പെയിൻ, ഫ്രാൻസ്, പോർച്ചുഗൽ , ലാത്വിയ, മോണ്ടിനെഗ്രോ ടീമുകൾക്കും ജയം
📰🏏കാളി പൂജയില്‍ പങ്കെടുത്ത ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ താരം ഷാക്കിബ്‌ അല്‍ ഹസനെതിരേ വധഭീഷണി.
📰⚽ഇന്ത്യയില്‍ അടുത്ത വര്‍ഷം നടക്കാനിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ്‌ ഫുട്‌ബോള്‍ റദ്ദാക്കി. കോവിഡ്‌-19 വൈറസ്‌ മഹാമാരി മൂലമാണു ലോകകപ്പ്‌ ഉപേക്ഷിക്കുന്നതെന്നു ഫിഫ വ്യക്‌തമാക്കി.
📰🏏വെ​​​​​സ്റ്റ് ഇ​​​​​ന്‍​​​​​ഡീ​​​​​സി​​​​​നെ​​​​​തി​​​​​രേ 27ന് ​​​​​ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യ്ക്കു​​​​​ള്ള ന്യൂ​​​​​സി​​​​​ല​​​​​ന്‍​​​​​ഡ് ടീ​​​​​മി​​​​​ല്‍ ക്യാ​​​​​പ്റ്റ​​​​​ന്‍ കെ​​​​​യ്ന്‍ വി​​​​​ല്യം​​​​​സ​​​​​ണ്‍, പേ​​​​​സ​​​​​ര്‍ ട്രെ​​​​​ന്‍റ് ബോ​​​​​ള്‍​​​​​ട്ട് എ​​​​​ന്നി​​​​​വ​​​​​ര്‍ ഇ​​​​​ല്ല. വി​​​​​ല്യം​​​​​സ​​​​​ണി​​​​​ന്‍റെ അ​​​​​ഭാ​​​​​വ​​​​​ത്തി​​​​​ല്‍ ഫാ​​​​​സ്റ്റ് ബൗ​​​​​ള​​​​​ര്‍ ടിം ​​​​​സൗ​​​​​ത്തി​​​​​യാ​​​​​യി​​​​​രി​​​​​ക്കും ടീ​​​​​മി​​​​​നെ ന​​​​​യി​​​​​ക്കു​​​​​ക.
📰🥍എടിപി ഫൈനല്‍സില്‍ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ റാഫേല്‍ നദാലിന് തോല്‍വി. ഡൊമിനിക് തീമിനെതിരായ മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ തോല്‍വി.
📰🏏ഇ​ന്ത്യ-​ആ​സ്​​ട്രേ​ലി​യ ഒ​ന്നാം ടെ​സ്​​റ്റ്​ വേ​ദി​യാ​യ അ​ഡ്​​ലെ​യ്​​ഡി​ലെ കോ​വി​ഡ്​ വ്യാ​പ​നം മ​ത്സ​ര​ത്തെ ബാ​ധി​ക്കി​ല്ലെ​ന്ന്​ ക്രി​ക്ക​റ്റ്​ ആ​സ്​​ട്രേ​ലി​യ.

LEAVE A REPLY

Please enter your comment!
Please enter your name here