മുംബൈ: മലേഷ്യയിലെ ബജറ്റ് എയര്‍ലൈനായ എയര്‍ ഏഷ്യ ഇന്ത്യ വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ വലയുന്ന കമ്ബനി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇന്ത്യയിലെ നിക്ഷേപങ്ങളില്‍ പുനഃരാലോചന നടത്തുമെന്ന സൂചനകള്‍ എയര്‍ ഏഷ്യ നല്‍കി.
സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജപ്പാനിലെ പ്രവര്‍ത്തനങ്ങള്‍ എയര്‍ ഏഷ്യ നിര്‍ത്തിയിരുന്നു. പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജപ്പാനിലെ മാതൃകയില്‍ എയര്‍ ഏഷ്യ ഇന്ത്യയിലേയും നിക്ഷേപത്തില്‍ പുനഃപരിശോധനയുണ്ടാകുമെന്നാണ് കമ്ബനി അറിയിച്ചിരിക്കുന്നത്.
എയര്‍ ഏഷ്യ ഇന്ത്യയില്‍ 49 ശതമാനം ഓഹരിയാണ് കമ്ബനിക്കുള്ളത്.ബാക്കി ഓഹരികള്‍ ടാറ്റ സണ്‍സിന്‍െറ ഉടമസ്ഥതയിലാണ്. ടാറ്റ ഗ്രൂപ്പ് എയര്‍ ഏഷ്യയുടെ ഓഹരികള്‍ കൂടി വാങ്ങാന്‍ നീക്കം തുടങ്ങിയതായാണ് വാര്‍ത്തകള്‍. അതേസമയം ഏഷ്യയിലെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുമെന്നും എയര്‍ ഏഷ്യ അറിയിക്കുന്നുണ്ട്. 2021 മധ്യത്തോടെ വ്യോമഗതാഗതം സാധാരണനിലയിലാകുമെന്നാണ് എയര്‍ ഏഷ്യയുടെ പ്രതീക്ഷ