ഡൽഹിയിലെ കോവിഡ് വ്യാപനം : കൂടുതൽ വെന്റിലേന്റർ ഐ സി യു കൾ ആവശ്യപ്പെട്ട് സർക്കാർ

0
79

ഡല്‍ഹിയില്‍ കൊവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു. പ്രതിദിന മരണവും രോഗ വ്യാപനവും ഉയരുന്ന പശ്ചാത്തലത്തിലാണ് അമിത് ഷാ അടിയന്തര യോഗം വിളിച്ചത്.

 

ഡല്‍ഹി ഗവര്‍ണര്‍, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി,നീതി ആയോഗ് പ്രതിനിധികളെന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മലിനീകരണവും ശൈത്യവും കൊവിഡ് വര്‍ധനയ്ക്ക് കാരണമാകുമെന്നതിനാല്‍ യോഗം സ്ഥിതി വിലയിരുത്തി. ആശുപത്രികള്‍ നിറയുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളില്‍ കൂടുതല്‍ വെന്‍റിലേറ്റര്‍ ഐസിയുകള്‍ സജ്ജമാക്കണമെന്ന് ദില്ലി സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here