ഡബ്ളിയു.സി.സിക്ക് എതിരെ അംഗങ്ങള്‍

0
98

ഡബ്ളിയു.സി.സിക്ക് എതിരെ വരേണ്യത ആരോപിച്ച് സംവിധായിക വിധു വിന്‍സന്‍റ് തുടക്കമിട്ട വിമര്‍ശനത്തിന് പിന്നാലെ കൂടുതല്‍ വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്ത്. കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ പേര് പരാമര്‍ശിക്കാതെ ഡബ്ളിയു.സി.സിയിലെ പ്രധാനിയായ സംവിധായികയെ കുറ്റപ്പെടുത്തിയതിന്‍റെ തുടര്‍ച്ചയായി അസോസിയേറ്റ് ഡയറക്ടര്‍ ഐഷ സുല്‍ത്താന ആ സംവിധായികയുടെ പേരും വെളിപ്പെടുത്തി. നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസാണ് സ്റ്റെഫി സൂചിപ്പിച്ച വ്യക്തിയെന്ന് വെളിപ്പെടുത്തുന്ന കുറിപ്പാണ് ഐഷ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
മൂത്തോന്‍ എന്ന ഗീതു മോഹന്‍ദാസ് ചിത്രത്തിന് വേണ്ടി സ്റ്റെഫി എത്രമാത്രം ജോലി ചെയ്തുവെന്ന് തനിക്കറിയായിരുന്നുവെന്നു തനിക്കറിയാമെന്നും ലക്ഷദ്വീപില്‍ ചിത്രീകരണത്തിന് സഹായിച്ചത് താനായിരുന്നുവെന്നുമാണ് ഐഷ വെളിപ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here