ധോണി കൃഷിയുടെ തിരക്കില്‍

0
94

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആണ് മഹേന്ദ്രസിംഗ് ധോണി അവസാനമായി പാഡേന്തിയത്. അതിനു ശേഷം താരത്തെ ക്രീസില്‍ ആരും കണ്ടിട്ടില്ല. ആകെക്കൂടി ജനങ്ങള്‍ക്ക് കിട്ടുന്ന വിവരം ധോണിയുടെ സഹധര്‍മ്മിണി അയക്കുന്ന ട്വിറ്ററിലൂടെയും മറ്റും പങ്ക് വയ്ക്കുന്ന വിവരങ്ങള്‍ മാത്രമാണ്. സഹതാരങ്ങള്‍ക്ക് പോലും അജ്ഞാതമായ ജീവിതം നയിക്കുകയാണ് കഴിഞ്ഞ ഒരു വര്‍ഷമായി ധോണി.റാ‍ഞ്ചിയിലെ പഴയ മൂന്ന് നില വീട് ഒഴിവാക്കി11 കിലോമീറ്റര്‍ അകലെ തന്നെ 7 ഏക്കര്‍ വലിപ്പമുള്ള ഫാം ഹൗസില്‍ സമയം ചിലവഴിക്കുകയാണ് ധോണി എന്നാണ് അവസാനം കിട്ടുന്ന വിവരങ്ങള്‍.ഭാര്യക്കും കുട്ടിക്കുമൊപ്പം ധോണിയുടെ പ്രിയപ്പെട്ട 3 നായ്ക്കളും ധോണിയോടൊപ്പമുണ്ട്. ഇന്ഡോര്‍ സ്റ്റേഡിയവും ജിമ്മും ഒക്കെയുള്ള വിശാലമായ ഫാം ഹൗസില്‍ ഇപ്പോള്‍ ജൈവ കൃഷിയില്‍ മുഴുകിയിരിക്കുകയാണ് ധോണി.
പപ്പായയും, വാഴയും, തണ്ണിമത്തനുമാണ് പ്രധാന കൃഷികള്‍ എന്ന് ധോണിയുടെ ബാല്യകാലസുഹൃത്തും മാനേജരുമായ മിഹിര്‍ മാധ്യമങ്ങളോട് പങ്ക് വച്ചു. പുതിയൊരു ജൈവവളം അവിടെ പരീക്ഷിക്കുകയാണ്. ഉടന്‍ അത് ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഐ.പി.എല്‍ നടക്കുമെന്ന പ്രതീക്ഷയില്‍ അതിനുള്ള തയ്യാറെടുപ്പിലാണ് ധോണിയെന്നും, ഫിറ്റ്നസില്‍ ഇപ്പോഴും അദ്ദേഹം അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here