തിരുവനന്തപുരം: ഇന്നലെ രണ്ട് തവണയുണ്ടായ വര്‍ധനവിന് പിന്നാലെ സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍റെ വില 93,760 രൂപയും ഒരു ഗ്രാമിന് 11,720 രൂപയുമായി. 22 കാരറ്റിനൊപ്പം മറ്റ് കാരറ്റുകളുടെ വിലയിലും ഇടിവ് തന്നെയാണുണ്ടായിട്ടുള്ളത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് വില 76,720 രൂപയും ഒരു ഗ്രാമിന് 9590 രൂപയുമായി.
14 കാരറ്റിനാകട്ടെ ഗ്രാമിന് 30 രൂപയുടെ കുറവാണ് രേഖപ്പെടുത്തുന്നത്. ഇതോടെ പവന് വില 60,080 രൂപയിലും ഒരു ഗ്രാമിന്‍റെ വില 9590 രൂപയിലുമെത്തി. അതേസമയം 9 കാരറ്റ് സ്വര്‍ണത്തിന്‍റെ വില ഗ്രാമിന് 20 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന് 38,760 രൂപയും ഒരു ഗ്രാമിന് 4845 രൂപയുമായി കുറഞ്ഞു.
ഇന്നലെ രണ്ട് തവണ വില വര്‍ധനവുണ്ടായ സ്വര്‍ണം പവന് 94,160 രൂപയും ഒരു ഗ്രാമിന് 11,770 രൂപയുമായിരുന്നു വില. നിലവില്‍ സ്വര്‍ണ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടം ഉപഭോക്താക്കളെ ആശങ്കയിലാക്കുകയാണ്. വിവാഹം അടക്കമുള്ള ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. കാരണം വരും നാളുകളില്‍ ഇനി വില കുറയുമോ അതോ കൂടുമോ എന്ന സംശയത്തിലാണ്.
ഇന്നത്തെ വെള്ളി വില
വെള്ളി ഇന്നലെ ഉച്ച കഴിഞ്ഞുള്ള വിലയില്‍ തന്നെയാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ രാവിലെ ഒരു ഗ്രാമിന് 165 രൂപയായിരുന്ന വെള്ളിക്ക് ഉച്ചയോടെ ഗ്രാമിന് 170 രൂപയായിരുന്നു. ഇതേ വിലയിലാണ് ഇന്നുമുള്ളത്. ഒരു ഗ്രാമിന് 170 രൂപയും 10 ഗ്രാമിന് 1700 രൂപയുമാണ് ഇന്നത്തെ നിരക്ക്.
സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍: ഇന്ത്യയിലെ സ്വര്‍ണ നിരക്കില്‍ തുടര്‍ച്ചയായി മാറ്റങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന് അനുസരിച്ച് കേരളത്തിലെ വിലയിലും ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാറുണ്ട്. വിലയില്‍ ഇത്തരത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് സ്വര്‍ണത്തിന്‍റെ ഡിമാന്‍ഡാണ്.
ഉത്സവ സീസണില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് ഏറാറുണ്ട്. അതുകൊണ്ട് പലപ്പോഴും ഇക്കാലയളവില്‍ വില ഉയര്‍ന്ന് തന്നെയായിരിക്കും. ഇത്തരത്തില്‍ സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന നിരവധി കാരണങ്ങളുണ്ട്. ആഗോള വിപണിയിലെ സാഹചര്യം, സര്‍ക്കാര്‍ നയങ്ങള്‍, സാമ്പത്തിക മാറ്റങ്ങള്‍, വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ എന്നിവയെല്ലാം നിരക്കിനെ സ്വാധീനിക്കുന്ന മറ്റ് പ്രധാനഘടകങ്ങളാണ്.








