മലയാളികളുടെ പ്രിയപ്പെട്ട മഹാനടൻ മമ്മൂട്ടിയെ ബിജെപിക്കാരനും സംഘപരിവാർ അനുകൂലിയുമായി ചിത്രീകരിച്ച് മീഡിയവൺ ചാനലിലെ ‘ഔട്ട് ഓഫ് ഫോക്കസ്’ എന്ന പരിപാടി.
ഇടതുപക്ഷക്കാരനായി കണ്ടിരുന്ന മമ്മൂട്ടി ഇപ്പോൾ അവാർഡുകൾക്ക് വേണ്ടി ബിജെപിയുമായി അടുക്കുകയാണെന്നാണ് മീഡിയ വണ്ണിന്റെ ആരോപണം.
“ദേശീയ അവാർഡ് വാങ്ങാൻ ഗുജറാത്തിൽ പോയപ്പോൾ മമ്മൂട്ടി കൂടെ കൂട്ടിയത് എറണാകുളത്തെ ബിജെപി നേതാവിനെയാണ്.
അവിടെ പോയി പട്ടേൽ പ്രതിമ കണ്ടു. ഗാന്ധിയെയും നെഹ്‌റുവിനെയും തഴയാൻ സംഘപരിവാർ ഉണ്ടാക്കിയ ആ പ്രതിമയ്ക്ക് മുന്നിൽ, നരേന്ദ്ര മോദി പോലും ചെയ്യാത്ത രീതിയിൽ ഷൂസ് ഊരിവെച്ചാണ് മമ്മൂട്ടി തൊഴുതത്.
ആ ഫോട്ടോകൾ എല്ലാവരും കാണണമെന്നും വാർത്തയാവണമെന്നും മമ്മൂട്ടിക്ക് നിർബന്ധമുണ്ടായിരുന്നു.
കൈരളി ടിവിയുടെ ചെയർമാനായിരുന്നിട്ടും കൊച്ചിയിലെ ആർഎസ്എസ് ഓഫീസിൽ പോയി സവർക്കറുടെ പടത്തിൽ പൂവിട്ട ആളാണ് മമ്മൂട്ടി. അയോധ്യയിലെ രാമക്ഷേത്രത്തിൽ നിന്നുള്ള അക്ഷതം സ്വീകരിച്ച ഒരേയൊരു നടനും മമ്മൂട്ടിയാണ്.
വയനാട്ടിലും എയർപോർട്ടിലും വെച്ച് സിപിഎം ജില്ലാ സെക്രട്ടറിമാരെ മൈൻഡ് ചെയ്യാതെ മാറ്റിനിർത്തിയത് താൻ ഇനി സിപിഎമ്മുകാരനല്ല എന്ന് മറ്റുള്ളവരെ കാണിക്കാനാണ്. ഇതൊക്കെ എന്തിനാണ്?
മോഹൻലാലിന് കിട്ടിയതുപോലെ ഒരു ദാദാസാഹിബ് ഫാൽക്കെ അവാർഡോ ഭാരതരത്നമോ ഏതുവിധേനയും നേടിയെടുക്കണം.
മകൻ ദുൽഖർ സൽമാന്റെ അന്യഭാഷാ സിനിമകൾക്ക് നോർത്ത് ഇന്ത്യയിൽ ഒരു കുഴപ്പവും വരാനും പാടില്ല.
അതിനുവേണ്ടി ഭരണകൂടത്തിന്റെ കാലുപിടിക്കാനും ബിജെപിയോട് അടുക്കാനും മമ്മൂട്ടി തയ്യാറാവുകയാണ്.
അതുകൊണ്ട് മമ്മൂട്ടി വലിയ മതേതരവാദിയാണ് എന്ന ചിന്തയൊക്കെ മലയാളികൾ അങ്ങ് അവസാനിപ്പിക്കുന്നതാണ് നല്ലത്.“
മമ്മൂട്ടി എന്ന മഹാനടൻ മലയാള സിനിമയ്ക്ക് നൽകിയ വലിയ സംഭാവനകളെയോ അദ്ദേഹത്തിന്റെ സൗഹൃദങ്ങളെയോ ഒട്ടും മാനിക്കാതെയാണ് ഈ ചർച്ച മുന്നോട്ടുപോയത്.
വെറുമൊരു അവാർഡിന് വേണ്ടി മമ്മൂട്ടി സംഘപരിവാറിന് മുന്നിൽ വിനീതനായി നിൽക്കുകയാണെന്ന രീതിയിലാണ് വീഡിയോയിൽ അദ്ദേഹത്തെ പൂർണ്ണമായി ചിത്രീകരിക്കുന്നത്.
ഇതിനെതിരെ കനത്ത വിമർശനങ്ങളുമായി പലരും മുന്നോട്ട് വരുന്നുണ്ട.








