കത്തോലിക്കാ വൈദികർ വിവാഹം കഴിക്കണമെന്നും വിവാഹം അനുവദിക്കാത്തതാണ് വൈദികർക്കിടയിലെ ലൈംഗിക അരാജകത്വത്തിന് കാരണമെന്നുമുള്ള സന്തോഷ് വർക്കിയുടെ പരാമർശം വിവാദത്തിൽ. വൈദികരുടെ വിവാഹജീവിതവുമായി ബന്ധപ്പെട്ട സഭയുടെ നിലപാടിനെ വിമർശിച്ചുകൊണ്ടാണ് സന്തോഷ് വർക്കി ഇത്തരമൊരു അഭിപ്രായം മുന്നോട്ടുവച്ചത്.
വൈദികർക്കും വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കാൻ അവസരം നൽകണമെന്ന ആവശ്യം വീണ്ടും ചർച്ചയാകുന്നതിനിടെയാണ് സന്തോഷ് വർക്കിയുടെ പ്രതികരണം ശ്രദ്ധ നേടുന്നത്. കത്തോലിക്കാ സഭയുടെ പുരോഹിതർക്കുള്ള വിവാഹനിയമങ്ങളും അവരുടെ ജീവിതരീതികളും സംബന്ധിച്ച പൊതുചർച്ചകൾക്ക് ഈ പരാമർശം പുതിയ വഴിത്തിരിവായിരിക്കുകയാണ്.







