ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന അവർ, ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാളിലുള്ള പഞ്ച്വർ ഗ്രാമത്തിലെ വസതിയിൽ വച്ചാണ് അന്തരിച്ചത്.
സാവിത്രി ദേവിയുടെ നിര്യാണത്തിൽ യോഗി ആദിത്യനാഥിൻ്റെ കുടുംബാംഗവും സഹോദരനുമായ മഹേന്ദ്ര ഇടിവി ഭാരതിനോട് വിവരം സ്ഥിരീകരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അമ്മയ്ക്ക് അന്ത്യോപചാരം അർപ്പിക്കാൻ ഉത്തരാഖണ്ഡിലേക്ക് എത്തും.
കഴിഞ്ഞ കുറച്ചു മാസങ്ങളായി പലതവണ ഇവരുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രിയിലെത്തി മാതാവിനെ സന്ദർശിച്ചിരുന്നു. യോഗി ആദിത്യനാഥിൻ്റെ പിതാവ് ആനന്ദ് സിംഗ് ബിഷ്ട് 2020 ഏപ്രിലിൽ അന്തരിച്ചിരുന്നു.



