രണ്ട് രോഗികളില്‍ ഒരേ രോഗത്തിന് ഒരേ തരത്തിലുള്ള ചികിത്സയാകില്ല വേണ്ടത്. അവരുടെ അര്‍ബുദ വളര്‍ച്ചകളിലുള്ള ജനിതക വ്യതിയാനങ്ങളാണ് ഇതിന് കാരണം. ജനിതക ഘടകങ്ങളാണ് രോഗത്തിന്‍റെ പുരോഗതിയെയും മരുന്നുകളെയും സ്വാധീനിക്കുന്നത്. കൊല്‍ക്കത്തയില്‍ നിന്നുള്ള 45കാരനായ അമന്‍ റോയിയുടെ അനുഭവം നമുക്ക് ഒന്ന് പരിശോധിക്കാം.
കഴുത്തിലെ തടിപ്പ് ശ്രദ്ധയില്‍ പെട്ടതോടെയാണ് അദ്ദേഹം കൊല്‍ക്കത്തയിലെ ടാറ്റ മെഡിക്കല്‍ സെന്‍ററില്‍ ചികിത്സ തേടിയെത്തിയത്. ശ്വാസകോശത്തിന്‍റെ വലത് വശത്ത് നാലാം സ്റ്റേജിലെത്തിയ അര്‍ബുദം തിരിച്ചറിഞ്ഞു. അര്‍ബുദം ഇതിനകം തന്നെ അസ്ഥികളിലേക്കും കോശദ്രവങ്ങളിലേക്കും പടര്‍ന്ന് കഴിഞ്ഞിരുന്നു. ആദ്യഘട്ടത്തില്‍ നിര്‍ദ്ദിഷ്‌ട ചികിത്സകളെടുത്തു. 2024 ഡിസംബറിലാണ് ചികിത്സ ആരംഭിച്ചത്. എന്നാല്‍ 2025 ജൂണില്‍ നടത്തിയ പെറ്റ്(PET) സിടി സ്‌കാനിങില്‍ അര്‍ബുദം പടര്‍ന്ന് കൊണ്ടിരിക്കുകയാണെന്ന് വ്യക്തമായി. സമഗ്രമായ ജനിതക പരിശോധനയിലൂടെ ഡോക്‌ടര്‍മാര്‍ക്ക് ഇതിന്‍റെ ജനിതക കാരണം കണ്ടെത്തനായി. അതോടെ പുതുതലമുറ മരുന്നുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഈ ചികിത്സ 2025 സെപ്റ്റംബറിലാണ് തുടങ്ങിയത്. തുടര്‍ന്ന് 2026 മാര്‍ച്ച്, ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്തിയ പെറ്റ് സ്‌കാനിങില്‍ പൂര്‍ണമായ മാറ്റങ്ങള്‍ കാട്ടി. രോഗം ശമിച്ചതായി മനസിലാക്കാനായി. സജീവമായ അര്‍ബുദ വളര്‍ച്ചകളൊന്നും കണ്ടെത്താനായില്ല. പിന്നെയും അദ്ദേഹം മരുന്നും കൃത്യമായ പരിശോധനകളും തുടര്‍ന്നു.
ശ്വാസകോശ അര്‍ബുദ ബോധവത്ക്കരണ മാസം 2026
നവംബര്‍ മാസം ശ്വാസകോശാര്‍ബുദ ബോധവത്ക്കരണ മാസമായി ആചരിച്ച് വരുന്നു. ഇന്ത്യയില്‍ പലപ്പോഴും അര്‍ബുദങ്ങള്‍ കണ്ടെത്തുക ഗുരുതര ഘട്ടത്തിലാണ്. അപ്പോഴേക്കും അത് ശ്വാസകോശം മുഴുവന്‍ പടര്‍ന്നിട്ടുണ്ടാകും. സമഗ്രമായ ജനിതക പരിശോധനയിലൂടെ ജനിതക മാറ്റങ്ങള്‍ കണ്ടെത്താനാകും. ഇതിന് നിര്‍ദ്ദിഷ്‌ട മരുന്നുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇതിലൂടെ ചില രോഗികള്‍ക്ക് അധിക ചികിത്സകള്‍ക്കുള്ള സാധ്യത കൂടി നല്‍കുന്നു. എന്നാല്‍ എല്ലാ ജനിതക മാറ്റങ്ങള്‍ക്കും ഒരേ മരുന്ന് ഉപയോഗിക്കാനാകില്ല. ഒപ്പം ചികിത്സകളും. ഇത് ഈ ചികിത്സയ്ക്ക് ഒരു വെല്ലുവിളിയാണ്. അര്‍ബുദ വളര്‍ച്ചകളുടെ ജനിതക ഘടന രോഗവ്യാപനത്തോടൊപ്പം മാറിക്കൊണ്ടിരിക്കും. അത് കൊണ്ട് തന്നെ നേരത്തെയുള്ള ചികിത്സ ഫലിക്കാതെ വന്നാല്‍ വീണ്ടും പരിശോധനകള്‍ ആവശ്യമാണ്. അമന്‍റെ ചികിത്സ യാത്രകള്‍ ജനിതക മാറ്റം എങ്ങനെയാണ് ആദ്യ ചികിത്സ ഫലിക്കാതെ വരുമ്പോള്‍ മറ്റൊരു ചികിത്സയ്ക്കുള്ള വാതില്‍ തുറന്ന് നല്‍കുന്നതെന്ന് വ്യക്തമാക്കുന്നതാണ്.
എങ്ങനെയാണ് നിര്‍മ്മിത ബുദ്ധിയും പുതുതലമുറ ശ്രേണീകരണവും വഴി ക്ലിനിക്കല്‍ വിവരങ്ങളുടെ പരിശോധനയിലൂടെ അര്‍ബുദ രോഗനിര്‍ണയവും ചികിത്സയും മാറിയിരിക്കുന്നത് എന്ന് അര്‍ബുദ രോഗവിദഗ്ദ്ധര്‍ വിശദീകരിക്കുന്നു. നിര്‍ദ്ദിഷ്‌ട മരുന്നുകളുടെ പരിമിതികളും കരുത്തും അവര്‍ വിശദമാക്കുന്നുണ്ട്. ഒപ്പം ഈ മുന്നേറ്റം കൂടുതല്‍ രോഗികള്‍ക്ക് പ്രാപ്യമാക്കാനുള്ള വെല്ലുവിളികളെ കുറിച്ചും അവര്‍ സംസാരിക്കുന്നു.
ഒരേ അര്‍ബുദരോഗികള്‍ എന്ത് കൊണ്ട് ഒരേ ചികിത്സയോട് വ്യത്യസ്‌തമായി പ്രതികരിക്കുന്നു?
ഇവയുടെ വ്യാപനത്തിലുണ്ടാകുന്ന വ്യത്യാസങ്ങളാണ് ഇതിന് സുപ്രധാന കാരണമെന്ന് മുസാഫര്‍പൂരിലെ ഹോമി ഭാഭ അര്‍ബുദ കേന്ദ്രത്തിന്‍റെ മേധാവിയും ടാറ്റ സ്‌മാരക ആശുപത്രിയിലെ മെഡിക്കല്‍ ഓങ്കോളജി പ്രൊഫസറും സോളിഡ് ട്യൂമര്‍ യൂണിറ്റ് തലവനുമായ ഡോ.സുകുമാര്‍ പ്രഭാഷ് പറയുന്നു. പ്രത്യേക ഉദ്ദീപന വളര്‍ച്ചകളുള്ള രോഗികള്‍ പൊതുവെ നിര്‍ദ്ദിഷ്‌ട ചികിത്സകളോട് മികച്ച രീതിയില്‍ പ്രതികരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പുതുതലമുറ ശ്രേണീകരണം(എന്‍ജിഎസ്) ശ്വാസകോശാര്‍ബുദ വളര്‍ച്ച തിരിച്ചറിയുന്നതിനുള്ള സുപ്രധാന സാങ്കേതികതയാണ്. വളര്‍ച്ചകളുടെ ഉദ്ദീപനം കണ്ടെത്തി നിര്‍ദ്ദിഷ്‌ട ചികിത്സ നടത്തുന്ന രോഗികള്‍ കീമോതെറാപ്പിയോ മറ്റ് ചികിത്സയോ ചെയ്യുന്നവരെക്കാള്‍ കൂടുതല്‍ കാലം അര്‍ബുദത്തെ അതിജീവിക്കുകയും ഇവര്‍ മികച്ച രീതിയില്‍ ചികിത്സയോട് പ്രതികരിക്കുകയും ചെയ്യുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
ശ്വാസകോശാര്‍ബുദ ചികിത്സയുടെ എല്ലാ ഘട്ടത്തിലും ജനിതക പരിശോധനയും ചികിത്സയും പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ചില വളര്‍ച്ചാ പരിശോധനകള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. സമഗ്രമായ ജനിതക പരിശോധന അര്‍ബുദ വളര്‍ച്ചയുടെ വിശാലമായ ചിത്രം നല്‍കും. ഒപ്പമുള്ള വളര്‍ച്ചകളുടേത് അടക്കം. ഇത് ഡോക്‌ടര്‍മാര്‍ക്ക് രോഗികള്‍ എങ്ങനെ ചികിത്സയോട് പ്രതികരിക്കുമെന്നതടക്കമുള്ള കാര്യങ്ങള്‍ മനസിലാക്കാന്‍ സഹായകമാകും. അത് വഴി കൂടുതല്‍ മികച്ച തീരുമാനങ്ങളെടുക്കാനും അവര്‍ക്ക് സഹായകമാകുന്നു. പരിശോധന ചെലവ്, പരിമിതമായ സാങ്കേതികത ലഭ്യത, മതിയായ അര്‍ബുദ കോശ സാമ്പിളുകളുടെ പ്രാപ്യത, ജനിതക റിപ്പോര്‍ട്ടുകള്‍ വ്യാഖ്യാനിക്കുന്നതിലുള്ള വെല്ലുവിളികള്‍ എന്നിവയാണ് സമഗ്ര ജനിതക പരിശോധനയും നിര്‍ദ്ദിഷ പരിചരണവും ലഭ്യമാക്കുന്നതിന് തടസം പ്രത്യേകിച്ച് വികസനം കുറഞ്ഞ ഇടങ്ങളില്‍. അതുപോലെ തന്നെ വിവിധ പരിശോധനകള്‍ക്ക് ഓരോലാബുകളിലും വ്യത്യസ്‌ത തുകയാണ് ഈടാക്കുന്നത് എന്നത് സാമ്പത്തിക ബാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. മെച്ചപ്പെട്ട താങ്ങാനാകുനന കോശ പരിശോധന സാങ്കേതികതയും യാത്രാ സൗകര്യങ്ങളും ഇത്തരം ചികിത്സ എല്ലാവര്‍ക്കും പ്രാപ്യമാകാന്‍ അത്യന്താപേക്ഷിതമാണ്.
ഈ നിലയ്ക്കുള്ള ചില ഉദ്യമങ്ങള്‍ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ ആവശ്യമാണ്. എന്നാല്‍ മാത്രമേ ഇത്തരം പരിശോധനകളും ചികിത്സകളും ആവശ്യമുള്ള വലിയൊരു വിഭാഗം രോഗികളിലേക്ക് ഇത് എത്തിക്കാനാകൂ. ഇത്തരത്തിലൊരു ഉദ്യമമാണ് ക്യാന്‍സര്‍ റിസര്‍ച്ച് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഫൗണ്ടേഷന്‍റെ ലങ്സ് അലയന്‍സ്. ഇത് തികച്ചും സൗജന്യമായി രാജ്യമെമ്പാടും എന്‍ജിഎസ് അടിസ്ഥാനമാക്കിയുള്ള പരിശോധന ശ്വാസകോശാര്‍ബുദ രോഗികളില്‍ നടത്തുന്നു. ഡോ.പ്രഭാഷ് ആണ് ഈ ഉദ്യമത്തിന് നേതൃത്വം നല്‍കുന്നത്. ഇതിന് ചില മരുന്നു കമ്പനികളുടെ പിന്തുണയുമുണ്ട്. 4ബെയ്‌സ്കെയര്‍ ആണ് ഇവരുടെ പരിശോധന കേന്ദ്രം പങ്കാളി.
ജനിതക പരിശോധന ശ്വാസകോശാര്‍ബുദം ഏറെ വഷളായ ഘട്ടത്തിലും പ്രയോജനകരമാണെന്ന് ഡോ.പ്രഭാഷ് പറയുന്നു. നാലാം ഘട്ടം മിക്ക രോഗികളിലും ഭേദമാക്കാനാകാത്ത അവസ്ഥയാണ്. എന്നാല്‍ ജനിതക പരിശോധനയിലൂടെ യോജിച്ച നിര്‍ദ്ദിഷ്‌ട ചികിത്സ നല്‍കാനാകുന്നു. ഇത് രോഗികളില്‍ ദീര്‍ഘകാല രോഗനിയന്ത്രണവും സാധ്യമാകുന്നു. ഏഴെട്ട് വര്‍ഷമെങ്കിലും കൂടി ഇവര്‍ക്ക് ജീവിതം തുടരാനും സഹായകമാകുന്നു. കൂടുതല്‍ കാലം അതിജീവിക്കാനുള്ള മാര്‍ഗങ്ങള്‍ തേടി ഗവേഷണം തുടരുകയാണ്.
ജനിതക രോഗനിര്‍ണയം എങ്ങനെയാണ് റേഡിയേഷന്‍ ചികിത്സയെ സ്വാധീനിക്കുന്നത്?
ചികിത്സ നിശ്ചയിക്കുമ്പോള്‍ തന്നെ രോഗകാരണവും അര്‍ബുദ വളര്‍ച്ച ഏത് തരമാണെന്നതും മനസിലാക്കേണ്ടത് അത്യാവശ്യമാണെന്ന് ന്യൂഡല്‍ഹിയിലെ കൈലാസ് ദീപ് ആശുപത്രിയിലെ കണ്‍സള്‍ട്ടന്‍റ് റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് ഡോ.രാഹുല്‍ സിങ് പറയുന്നു. ജനിതക മോളിക്യുലാര്‍ പരിശോധനകളിലൂടെ ഇജിഎഫ്ആര്‍, എഎല്‍കെ, തുടങ്ങിയ വളര്‍ച്ചകളും ജൈവരേഖകളായ പിഡിഎല്‍1 തുടങ്ങിയവയും തിരിച്ചറിയാനാകുന്നു. ഇത് ഡോക്‌ടര്‍മാര്‍ക്ക് നിര്‍ദ്ദിഷ്‌ട ചികിത്സ വേണോ പ്രതിരോധ ചികിത്സയാണോ അനുയോജ്യം എന്ന് നിശ്ചയിക്കാന്‍ സഹായകമാകും. എന്നാല്‍ ഈ പരിശോധനകളിലൂടെ സ്വതന്ത്രമായി റേഡിയേഷന്‍ നിശ്ചയിക്കാനാകില്ല.
ചികിത്സ തീരുമാനം അര്‍ബുദത്തിന്‍റെ ഘട്ടത്തെ അടിസ്ഥാനമാക്കിയാണ്. ഇതിന് പുറമെ വളര്‍ച്ചയുടെ വലിപ്പം, സ്ഥാനം, തുടങ്ങിയവയും പരിഗണിക്കപ്പെടുന്നു. ഒപ്പം രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യം, ശ്വാസകോശ പ്രവര്‍ത്തനം എന്നിവയും കണക്കിലെടുക്കുന്നു. ആദ്യഘട്ടത്തിലുള്ള ചെറിയ കോശവളര്‍ച്ചയാണെങ്കില്‍ ശസ്‌ത്രക്രിയയിലേക്ക് കടക്കേണ്ടതില്ല. ഇവര്‍ക്ക് സ്റ്റീറിയോ ടാക്‌ടിക് ബോഡി തെറാപ്പിഎന്ന റേഡിയേഷന്‍ ചികിത്സ മതിയാകും. കൂടുതല്‍ ഗുരുതര ഘട്ടങ്ങളിലേക്ക് കടന്നെങ്കില്‍ ഈ ചികിത്സയിലൂടെ വളര്‍ച്ച ചുരുങ്ങാനും വേദനയ്ക്കും ശ്വാസം മുട്ടിനും രക്തസ്രാവത്തിനും ഒക്കെ പരിഹാരം കാണാനുമാകും. ഇതിലൂടെ രോഗിയുടെ ജീവിത നിലവാരവും മെച്ചപ്പെടുത്താന്‍ സാധിക്കും. ചികിത്സ വേണ്ട ജനിതക വ്യതിയാനം കണ്ടെത്തിയാലും നിര്‍ദ്ദിഷ്‌ട ചികിത്സ നല്‍കാവുന്നതാണ്. മോളിക്യുലാര്‍ കണ്ടെത്തലുകളും ഇതിനൊപ്പം ക്ലിനിക്കല്‍ ഘടകങ്ങളും ചികിത്സയ്ക്ക് മാര്‍ഗദര്‍ശകമാകും. ഒപ്പം ആരോഗ്യമുള്ള ശ്വാസകോശങ്ങളെ സംരക്ഷിക്കാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിര്‍ദ്ദിഷ്‌ട റേഡിയേഷന്‍
പുത്തന്‍ റേഡിയേഷന്‍ സാങ്കേതികതകള്‍ ഡോക്‌ടര്‍മാര്‍ക്ക് അര്‍ബുദ വളര്‍ച്ചകളെ മാത്രം ലക്ഷ്യമിടാന്‍ സഹായിക്കു്ന്നു. അടുത്തുള്ള ആരോഗ്യമുള്ള കോശങ്ങളെ സംരക്ഷിക്കാം. റേഡിയേഷന്‍ ആസുത്രണം കേവലം അര്‍ബുദ വളര്‍ച്ചയെ മാത്രമല്ല ലക്ഷ്യമിടുന്നതെന്ന് ഡോ.സിങ് ചൂണ്ടിക്കാട്ടുന്നു. അടുത്തുള്ല ആരോഗ്യമുള്ള അവയവങ്ങളെയും അത് ബാധിക്കും. തീവ്ര മോഡുലേറ്റഡ് റേഡിയോ തെറാപ്പി, വോള്യുമെട്രിക് മോഡുലേറ്റഡ് തെറാപ്പി, ചിത്രങ്ങളുടെ സഹായത്തോടെയുള്ള ചികിത്സ പോലുള്ള സങ്കേതങ്ങള്‍ ആരോഗ്യമുള്ള കലകളെ സംരക്ഷിക്കുന്നു. ചിത്രങ്ങളും ശ്വാസമെടുക്കുമ്പോഴുള്ള ചലനങ്ങളും കൂടുതല്‍ കൃത്യത നല്‍കുന്നു. ഇത്തരം സങ്കേതങ്ങള്‍ ഹൃദയം, സ്‌പൈനല്‍ കോഡ്, ആരോഗ്യമുള്ള ശ്വാസകോശം എന്നിവയ്ക്കുള്ള പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുന്നു.
ഇന്ത്യയില്‍ പരിമിതമായ റേഡിയോ തെറാപ്പി സൗകര്യങ്ങള്‍ ഇതിന്‍റെ പ്രാപ്യത കുറയ്ക്കുന്നു. ഒപ്പം പരിശീലനം സിദ്ധിച്ച വിദഗ്ദ്ധരുടെ അഭാവവുമുണ്ട്. അതുപോലെ തന്നെ ഉയര്‍ന്ന ഗുണനിലവാരമുള്ള ഉപകരണങ്ങളും അപര്യാപ്‌തതയും ഇവയുടെ സൂക്ഷിക്കല്‍ചെലവും രോഗികള്‍ക്ക് ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടി വരുന്നതുമെല്ലാം ചികിത്സ അപ്രാപ്യമാക്കുന്നുണ്ട്. കൂടുതല്‍ കേന്ദ്രങ്ങളും പരിശീലനം നേടിയ വിദഗ്ദ്ധരും താങ്ങാനാകുന്ന സേവന ചെലവുകളും ഇത് സാധാരണക്കാര്‍ക്കും പ്രാപ്യമാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിര്‍മ്മിത ബുദ്ധി അര്‍ബുദ വിദഗ്ദ്ധര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ തീരുമാനങ്ങളെടുക്കാന്‍ സഹായകമാകുമോ?
ഓട്ടോമേറ്റഡ് ബയോഇൻഫോർമാറ്റിക്‌സ് പൈപ്പ്‌ലൈനുകൾ അസംസ്‌കൃത ജീനോമിക് ഡാറ്റ പ്രോസസ്സ് ചെയ്യുന്നു, അതേസമയം റിപ്പോർട്ടിംഗ് ടീമുകൾ തിരിച്ചറിഞ്ഞ മ്യൂട്ടേഷനുകളും അവയുടെ വ്യാഖ്യാനങ്ങളും വിശകലനം ചെയ്‌ത് ഡോക്‌ടർമാർക്കും രോഗികൾക്കും റിപ്പോർട്ടുകൾ തയ്യാറാക്കുന്നു. ഈ പ്രക്രിയ വേഗത്തിലും കാര്യക്ഷമമായും നടത്താൻ നിര്‍മ്മിതബുദ്ധി കൂടുതൽ സഹായിക്കുന്നു എന്ന് ബെംഗളൂരുവിലെ 4baseCare-ലെ ഓങ്കോളജിസ്റ്റും RWE സ്ട്രാറ്റജി ആൻഡ് അനലിറ്റിക്‌സ് സ്പെഷ്യലിസ്റ്റുമായ ഡോ. അഞ്ജലി കുൽക്കർണി പറഞ്ഞു, ജീനോമിക് ടെസ്റ്റിംഗിലും ക്ലിനിക്കൽ ഡാറ്റ വിശകലനത്തിലും പ്രവർത്തിക്കുന്ന ഒരു കൃത്യതയുള്ള അര്‍ബുദ ചികിത്സ കമ്പനിയാണ് 4baseCare.
AI- അധിഷ്‌ഠിത ഉപകരണങ്ങൾക്ക് നിർദ്ദിഷ്‌ട മ്യൂട്ടേഷനുകളുമായി ബന്ധപ്പെട്ട മെഡിക്കൽ സാഹിത്യം, ഗവേഷണ പഠനങ്ങൾ, ക്ലിനിക്കൽ ട്രയൽ കണ്ടെത്തലുകൾ എന്നിവ സംയോജിപ്പിക്കാൻ കഴിയും, ഇത് ഓങ്കോളജിസ്റ്റുകൾക്ക് ലഭ്യമായ ചികിത്സാ ഓപ്ഷനുകളെക്കുറിച്ച് മികച്ച ഗ്രാഹ്യം നൽകുന്നു. വ്യത്യസ്‌ത കാൻസറുകളിലും ജനസംഖ്യയിലും ഉടനീളമുള്ള ജനിതക മ്യൂട്ടേഷനുകളിലെ പാറ്റേണുകൾ തിരിച്ചറിയാനും ക്ലിനിക്കൽ ഡാറ്റ അനലിറ്റിക്‌സിന് കഴിയും. ഉദാഹരണത്തിന്, പാശ്ചാത്യ ജനസംഖ്യയിൽ സാധാരണമല്ലാത്ത ചില മ്യൂട്ടേഷനുകൾ ഇന്ത്യൻ രോഗികളിൽ കൂടുതൽ പ്രചാരത്തിലായിരിക്കാം. ഈ പ്രാദേശിക വ്യത്യാസങ്ങൾ മനസ്സിലാക്കുന്നത് ചികിത്സാ തീരുമാനങ്ങൾക്ക് ഉപയോഗപ്രദമായ ഉൾക്കാഴ്‌ചകൾ നൽകും. സങ്കീർണ്ണവും അപൂർവവുമായ സന്ദർഭങ്ങളിൽ ഈ സാങ്കേതികവിദ്യകൾ പ്രത്യേകിച്ചും ഉപയോഗപ്രദമാണ്, അവിടെ ഡോക്‌ടർമാർക്ക് ചികിത്സയെ നയിക്കാൻ പരിമിതമായ വിവരങ്ങൾ ഉണ്ടായിരിക്കാം.
4baseCare വികസിപ്പിച്ചെടുത്ത ഒരു AI-അധിഷ്‌ഠിത ഉപകരണമായ OncoTwin Insights, സമാനമായ കേസുകൾ തിരിച്ചറിയുന്നതിനായി ഒരു രോഗിയുടെ ജീനോമിക്, ക്ലിനിക്കൽ പ്രൊഫൈൽ യഥാർത്ഥ ലോക രോഗി ഡാറ്റയുമായി മാപ്പ് ചെയ്യുന്നു. ഇത് അവരുടെ ചികിത്സാ യാത്രകളെയും ഫലങ്ങളെയും വിശകലനം ചെയ്യുന്നു, ഇത് ജീനോമിക് റിപ്പോർട്ടുകളെ മാത്രം ആശ്രയിക്കുന്നതിനുപകരം യഥാർത്ഥ ലോക ക്രമീകരണങ്ങളിൽ സമാന രോഗികൾ ചികിത്സയോട് എങ്ങനെ പ്രതികരിച്ചുവെന്ന് മനസ്സിലാക്കാൻ ഓങ്കോളജിസ്റ്റുകളെയും ട്യൂമർ ബോർഡുകളെയും സഹായിക്കുന്നു, അവർ പറഞ്ഞു.
എന്നിരുന്നാലും, സങ്കീർണ്ണമായ ജനിതക വിവരങ്ങൾ യഥാർത്ഥ ചികിത്സാ തീരുമാനങ്ങളിലേക്ക് വിവർത്തനം ചെയ്യുന്നതിന് പരിമിതികളുണ്ടെന്ന് ഡോ. കുൽക്കർണി പറഞ്ഞു. ഒരു ജീനോമിക് റിപ്പോർട്ടിൽ തിരിച്ചറിഞ്ഞ എല്ലാ മ്യൂട്ടേഷനുകളും പ്രവർത്തനക്ഷമമല്ല. ഒരു മരുന്ന് ലഭ്യമാണെങ്കിൽ മാത്രമേ ഒരു ജനിതക വ്യതിയാനം പ്രവർത്തനക്ഷമമായി കണക്കാക്കൂ. പല മ്യൂട്ടേഷനുകൾക്കും ഇതുവരെ അനുബന്ധ ടാർഗെറ്റഡ് ചികിത്സകളില്ല. അനുയോജ്യമായ ഒരു മരുന്ന് നിലവിലുണ്ടെങ്കിൽ പോലും, ഇന്ത്യയിൽ അതിന്‍റെ ലഭ്യതയും താങ്ങാനാവുന്ന വിലയും പ്രധാന ആശങ്കകളായി തുടരുന്നു. മൊത്തത്തിലുള്ള ആരോഗ്യവും സാധ്യതയുള്ള പാർശ്വഫലങ്ങളും കണക്കിലെടുത്ത് ഒരു രോഗിക്ക് ചികിത്സ താങ്ങാന്‍ കഴിയുമോ എന്നും ഡോക്‌ടർമാർ വിലയിരുത്തണം.
ജീനോമിക് റിപ്പോർട്ടുകളെ മാത്രം അടിസ്ഥാനമാക്കി ചികിത്സാ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല. ചികിത്സിക്കുന്ന ഓങ്കോളജിസ്റ്റ് രോഗിയുടെ വ്യക്തിഗത അവസ്ഥയും സാഹചര്യങ്ങളും പരിഗണിക്കണം. സങ്കീർണ്ണമോ അപൂർവമോ ആയ സന്ദർഭങ്ങളിൽ, ലഭ്യമായ തെളിവുകൾ അവലോകനം ചെയ്യുന്നതിനും ചികിത്സാ ഓപ്ഷനുകൾ ചർച്ച ചെയ്യുന്നതിനും സ്പെഷ്യലിസ്റ്റുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ മോളിക്യുലാർ ട്യൂമർ ബോർഡുകൾക്ക് സഹായിക്കാനാകും. അവസാന വിശകലനത്തിൽ, ജനിതക പരിശോധനകളും കൃത്രിമ ബുദ്ധിയും (AI) വിലപ്പെട്ട ഉൾക്കാഴ്‌ചകൾ നൽകുമെങ്കിലും, ക്യാൻസർ ചികിത്സയിൽ ക്ലിനിക്കൽ വിധിനിർണ്ണയത്തിനാണ് (clinical judgement) പ്രഥമസ്ഥാനം. ഈ മുന്നേറ്റങ്ങളെ കൂടുതൽ രോഗികൾക്ക് താങ്ങാനാവുന്നതും ലഭ്യമായതുമായ ചികിത്സാ മാർഗ്ഗങ്ങളാക്കി മാറ്റുക എന്നതാണ് പ്രധാന വെല്ലുവിളി.









