ലാറ്റിനമേരിക്കൻ രാജ്യമായ അർജന്റീനയുടെ നാവികസേനയെയും വ്യോമസേനയെയും ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാൻ. ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന നയതന്ത്ര ഭിന്നതകൾ കൂടുതൽ വഷളാക്കുന്നതാണ് ഇറാന്റെ പുതിയ നടപടി.
രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും വിദേശനയ മുൻഗണനകൾക്കും ഭീഷണി ഉയർത്തുന്നുവെന്ന് ആരോപിച്ചാണ് ഇറാന്റെ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നീമും അന്താരാഷ്ട്ര വാർത്താ ഏജൻസികളും ഈ വിവരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.






