മലയാളികൾക്ക് സന്തോഷ വാർത്ത; എട്ട് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് നീട്ടി റെയിൽവേ

0
7

കൊച്ചി: കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെ വിവിധ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന എട്ട് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് നീട്ടി സതേൺ റെയിൽവേ. തിരുവനന്തപുരം, കൊല്ലം സ്റ്റേഷനുകളിൽ നിന്ന് താമ്പരത്തേക്കും, ചെന്നൈ എഗ്മോറിലേക്കും സർവീസ് നടത്തുന്ന ട്രെയിനുകളുടെ സർവീസാണ് നീട്ടിയിരിക്കുന്നത്. ഈ മാസം അവസാനം സർവീസ് അവാസാനിപ്പിക്കേണ്ടിയിരുന്ന സർവീസുകളാണിവയെല്ലാം.

ട്രെയിനുകളുടെ സർവീസ് നീട്ടിയതോടെ, സ്പെഷ്യൽ ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിങ്ങും റെയിൽവേ ആരംഭിക്കുകയാണ്. 06110 തിരുവനന്തപുരം സെൻട്രൽ – താമ്പരം സ്പെഷ്യൽ, 06109 താമ്പരം – തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ, 06045 ചെന്നൈ എഗ്മോർ – കന്യാകുമാരി സ്പെഷ്യൽ, 06046 കന്യാകുമാരി – ചെന്നൈ എഗ്മോർ സ്പെഷ്യൽ, 06017 ചെന്നൈ എഗ്മോർ – കൊല്ലം സ്പെഷ്യൽ, 06018 കൊല്ലം – ചെന്നൈ എഗ്മോർ സ്പെഷ്യൽ, 06121 ചെന്നൈ എഗ്മോർ – കൊല്ലം സ്പെഷ്യൽ, 06122 കൊല്ലം – ചെന്നൈ സെൻട്രൽ സ്പെഷ്യൽ ട്രെയിനുകളുടെ സർവീസാണ് നീട്ടിയത്.


  • ബുധനാഴ്ചകളിൽ സർവീസ് നടത്തുന്ന 06110 തിരുവനന്തപുരം സെൻട്രൽ – താമ്പരം സ്പെഷ്യൽ നവംബർ 4, 11 തീയതികളിലായി രണ്ട് സർവീസുകളാണ് അധികം നടത്തുക.
  • വ്യാഴാഴ്ചകളിൽ ഓടുന്ന 06109 താമ്പരം – തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ ട്രെയിൻ നവംബർ 5, 12 തീയതികളിലായി രണ്ട് സർവീസുകൾ കൂടി നടത്തും.
  • 06045 ചെന്നൈ എഗ്മോർ – കന്യാകുമാരി സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ 30 മുതൽ നവംബർ 13 വരെയുള്ള വെള്ളിയാഴ്ചകളിൽ മൂന്ന് സർവീസുകൾ നടത്തും.
  • 06046 കന്യാകുമാരി – ചെന്നൈ എഗ്മോർ സ്പെഷ്യൽ ട്രെയിൻ നവംബർ 1 മുതൽ 15 വരെ ഞായറാഴ്ചകളിൽ മൂന്ന് സർവീസുകൾ നടത്തും.

 

  • 06017 ചെന്നൈ എഗ്മോർ – കൊല്ലം സ്പെഷ്യൽ ട്രെയിൻ നവംബർ 5, 12 വ്യാഴാഴ്ചകളിൽ രണ്ട് സർവീസുകൾ നടത്തും.
  • 06018 കൊല്ലം – ചെന്നൈ എഗ്മോർ സ്പെഷ്യൽ ട്രെയിൻ നവംബർ 6, 13 തീയതികളിൽ (വെള്ളിയാഴ്ച) രണ്ട് സർവീസുകൾ നടത്തും.
  • 06121 ചെന്നൈ എഗ്മോർ – കൊല്ലം സ്പെഷ്യൽ ട്രെയിൻ നവംബർ 7, 14 ശനിയാഴ്ചകളിൽ രണ്ട് സർവീസുകൾ നടത്തും.
  • 06122 കൊല്ലം – ചെന്നൈ സെൻട്രൽ സ്പെഷ്യൽ ട്രെയിൻ നവംബർ 8, 15 ഞായറാഴ്ചകളിൽ രണ്ട് സർവീസുകൾ കൂടി നടത്തും.

എട്ട് സ്പെഷ്യൽ ട്രെയിനുകളുടെയും ടിക്കറ്റ് റിസർവേഷൻൻ ഒക്ടോബർ 24 ശനിയാഴ്ച രാവിലെ എട്ട് മണിയ്ക്ക് ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here