ഹിമാചൽ പ്രദേശിൽ വീണ്ടും ബിജെപി തേരോട്ടം ; മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നാലിൽ മൂന്ന് കോർപ്പറേഷനുകളും സ്വന്തമാക്കി ബിജെപി
ഷിംല : ഹിമാചൽ പ്രദേശ് മുനിസിപ്പൽ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വരുമ്പോൾ വൻ കുതിപ്പ് നടത്തിയിരിക്കുകയാണ് ബിജെപി.
അടുത്തുതന്നെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ ആയാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നത്. സംസ്ഥാനത്തെ പ്രമുഖ മുൻസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന മത്സരത്തിൽ ബിജെപി വൻ മുന്നേറ്റം നടത്തി. ധർമ്മശാല, മാണ്ഡി, സോളൻ എന്നീ കോർപ്പറേഷനുകളിൽ ബിജെപി വമ്പൻ വിജയമാണ് സ്വന്തമാക്കിയത്.







