മൂന്ന് ജില്ലകളിൽ ഇന്ന് ഉഷ്ണതരംഗത്തിന് മുന്നറിയിപ്പ്,

0
66

സംസ്ഥാനത്ത് കനത്തെ ചൂട് തുടരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗത്തിന് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. അതേസമയം നേരിയ ആശ്വാസം പകരാൻ ഒമ്പത് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട വേനൽ മഴയ്ക്കും സാധ്യതയുണ്ട്.  ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉഷ്‌ണതരംഗ സാധ്യതാ മുന്നറിയിപ്പ് – ഓറഞ്ച് അലർട്ട്

മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും സംസ്ഥാനം വെന്തുരുകുകയാണ്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഉഷ്‌ണതരംഗത്തിന് സാധ്യതയുണ്ട്. ഇതിൻ്റെ ഭാഗമായി ഈ ജില്ലകളിൽ ഓറഞ്ച്  അലർട്ട് പ്രഖ്യാപിച്ചു.

ഉയർന്ന താപനില പാലക്കാട് ജില്ലയിൽ  41 °C വരെയും; കൊല്ലം, തൃശൂർ ജില്ലകളിൽ 40 °C വരെയും; കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും; ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37 °C വരെയും; തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 4 to 5˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് 25/04/2026, 26/04/2026 തീയതികളിൽ ഉയർന്ന താപനില പാലക്കാട് ജില്ലയിൽ  40 °C വരെയും; കൊല്ലം ജില്ലയിൽ 39 °C, തൃശൂർ, കോട്ടയം* ജില്ലകളിൽ 38 °C വരെയും; പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസറഗോഡ്, കോഴിക്കോട് ജില്ലകളിൽ 37 °C വരെയും; തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ  മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here