ഇനി ഒറ്റ ക്ലിക്കില്‍ ശബരിമലയില്‍ റൂം ബുക്ക് ചെയ്യാം, അയ്യപ്പ ഭക്തര്‍ ചെയ്യേണ്ടത് ഇത്രമാത്രം…

0
5

പത്തനംതിട്ട: ശബരിമല തീർഥാടകർക്ക് ഇനി മുതൽ സന്നിധാനത്തെ അക്കോമഡേഷൻ ഓഫീസിന് മുന്നിൽ കാത്തുനിൽക്കാതെ മുറികൾ ഉറപ്പാക്കാം. തുലാമാസ പൂജകൾ മുന്നിൽ കണ്ട് ദിവസേനയുള്ള ഓൺലൈൻ റൂം ബുക്കിങ് പരിധി ദേവസ്വം ബോർഡ് 400 ആയി ഉയർത്തിയ ആശ്വാസകരമായ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

നേരത്തെ 190 മുറികൾ മാത്രമായിരുന്നു ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിച്ചിരുന്നത്. മറ്റ് മുറികൾ സന്നിധാനത്തെ അക്കമഡേഷൻ ഓഫിസ് വഴിയാണ് അനുവദിച്ചിരുന്നത്. പ്രോട്ടോക്കാൾ ഗസ്‌റ്റ് ഹൗസ് ആയി ഉപയോഗിക്കുന്ന ശബരി ഗസ്‌റ്റ് ഹൗസിലും ഇനി മുതൽ ഓൺലൈനായി പത്ത് റൂമുകൾ ബുക്ക് ചെയ്യാം. ഔദ്യോഗിക പോർട്ടൽ വഴി ബുക്കിങ് നടപടികൾ ആരംഭിച്ചുകഴിഞ്ഞു. വീട്ടിലിരുന്ന് തന്നെ വളരെ എളുപ്പത്തിൽ സന്നിധാനത്തെ താമസം ബുക്ക് ചെയ്യാനുള്ള ലളിതമായ വഴികൾ താഴെ വിവരിക്കുന്നു….

എങ്ങനെ റൂം ബുക്ക് ചെയ്യാം

റൂം ബുക്ക് ചെയ്യാനായി ആദ്യം ദേവസ്വം ബോർഡിൻ്റെ www.onlinetdb.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

ശബരിമല റൂം ഓൺലൈനായി ബുക്ക് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം (Screengrab@ Devaswom Board Website)

ശേഷം വെബ്‌സൈറ്റിൽ തെളിഞ്ഞു കാണുന്ന ‘ബുക്ക് നൗ’ ഓപ്‌ഷനിൽ അമർത്തുക.

ശബരിമല റൂം ഓൺലൈനായി ബുക്ക് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം (Screengrab@ Devaswom Board Website)

അക്കൗണ്ട് ഇല്ലാത്തവർ ഇതിൽ സൈൻ അപ്പ് എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക

തുടർന്ന് വരുന്ന രജിസ്‌ട്രേഷൻ ഫോമിൽ നിങ്ങളുടെ പേര്, ഇമെയിൽ, ഫോൺനമ്പർ, ഐഡിപ്രൂഫ്, വിലാസം എന്നിവ രേഖപ്പെടുത്തി രജിസ്‌റ്റർ ചെയ്യുക.

ശബരിമല റൂം ഓൺലൈനായി ബുക്ക് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം (Screengrab@ Devaswom Board Website)

രജിസ്‌റ്റർ ചെയ്‌ത ഉടൻ തന്നെ നിങ്ങളുടെ ഇമെയിലിലേക്ക് യൂസർനമ്പറും പാസ്‌വേർഡും വരും, അത് ഉപയോഗിച്ച് സൈറ്റിൽ ലോഗിൻ ചെയ്യുക.

തുടർന്ന് ‘അക്കോമഡേഷൻ’ ഓപ്‌ഷൻ തെരഞ്ഞെടുത്ത ശേഷം ‘റൂം ബുക്കിങ്’ എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക

ശബരിമല റൂം ഓൺലൈനായി ബുക്ക് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം (Screengrab@ Devaswom Board Website)

ഇവിടെ താമസിക്കാൻ പോകുന്ന തീയതി, സ്ഥലം (സന്നിധാനം, പമ്പ, നിലയ്ക്കൽ പോലുള്ളവ), കിടക്കയുള്ള മുറിയാണോ/ കിടക്കയില്ലാത്ത മുറിയോ എന്നിവ തെരഞ്ഞെടുക്കാം.

ശബരിമല റൂം ഓൺലൈനായി ബുക്ക് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം (Screengrab@ Devaswom Board Website)

തുടർന്ന് താമസിക്കാൻ പോകുന്ന ഗസ്‌റ്റഹൗസും റൂമിൻ്റെ നിരക്കും ഓപ്‌ഷനായി കാണിക്കും. ഏതാണോ വേണ്ടത് അത് തെരഞ്ഞെടുക്കാം.

തുടർന്ന് നിങ്ങളുടെ വിശദാംശങ്ങൾ നൽകി പേയ്‌മെൻ്റ് ഓപ്‌ഷൻ തെരഞ്ഞെടുക്കാവുന്നതാണ്.

ശബരിമല റൂം ഓൺലൈനായി ബുക്ക് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം (Screengrab@ Devaswom Board Website)

ശബരിമല റൂം ഓൺലൈനായി ബുക്ക് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം (Screengrab@ Devaswom Board Website)

പണം പോയി, പക്ഷേ റൂം ബുക്ക് ആയില്ലെങ്കില്‍ എന്ത് ചെയ്യും?

ബുക്കിങ്ങിനിടയിൽ വെബ്സൈറ്റിലെ തിരക്ക് മൂലം ബുക്കിങ് പൂർത്തിയാക്കാൻ സാധിക്കാതെ വരികയും പണം അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ആവുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ രേഖകൾ സഹിതം Onlinerectdb@gmail.com എന്ന ഇ- മെയിൽ വിലാസത്തിൽ പരാതി അറിയിക്കാവുന്നതാണ്. തുലാമാസ പൂജയോട് അനുബന്ധിച്ചുള്ള ഓൺലൈൻ റൂം ബുക്കിങ് ഇന്ന് രാവിലെ(ഒക്‌ടോബര്‍ 7) ഏഴ് മണി മുതൽ ആരംഭിച്ചിട്ടുണ്ട്.

അതേസമയം, തുലാമാസ പൂജകൾക്കായി ശബരിമല നട ഒക്‌ടോബർ 17 ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. തുലാമാസ പൂജകൾക്കായി ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർക്ക് വെർച്വൽ ക്യൂ വെബ്സൈറ്റ് വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യാം. വെബ്സൈറ്റ് ലിങ്ക്: https://sabarimalaonline.org തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതരാണ് ഈ വിവരം അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here