കേരളത്തെയും മലയാളികളെയും സഹായിക്കാൻ ഇടപെട്ട പ്രധാനമന്ത്രി Narendra Modi ജിക്കും കേന്ദ്ര വൈദ്യുതി മന്ത്രി Manohar Lal ജിക്കും നന്ദി 🙏🏻🙏🏻
കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാനും വ്യവസായ-വികസന മേഖലകൾക്ക് ആവശ്യമായ വൈദ്യുതി ഉറപ്പാക്കാനും NTPC സമഗ്ര പിന്തുണ നൽകുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.
ഖട്ടർ ജിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ മോദി സർക്കാർ കേരളത്തിനായി നടപ്പിലാക്കുന്നത്:
⚡ കായംകുളത്ത് 2000 MWh BESS സ്ഥാപിക്കും. ഇതിനായി KSEB, NTPC, NGEL എന്നിവർ തമ്മിൽ MoU ഒപ്പുവച്ചു.
⚡ 2027 മാർച്ചോടെ പോത്തൻകോടും ശ്രീകണ്ഠപുരത്തും 160 MWh BESS പദ്ധതികൾ.
⚡ സിന്നർ പ്ലാന്റിൽ നിന്ന് 300 MW വൈദ്യുതി യൂണിറ്റിന് വെറും ₹5.18 നിരക്കിൽ ലഭ്യമാക്കും.
⚡ കായംകുളത്തെ 27 MW സൗരോർജ പദ്ധതിക്ക് അനുമതികൾ വേഗത്തിലാക്കും.
⚡ കേരളത്തിനായി പ്രത്യേക വൈദ്യുതി നിലയം; രാമഗുണ്ടം വൈദ്യുതിക്കായി ദീർഘകാല PPA.
⚡ KSEB-ക്ക് NTPCയുടെ പൂർണ സാങ്കേതികവും പ്രൊഫഷണൽ പിന്തുണയും.
ഓരോ വീടുകളിലും വ്യവസായത്തിനും ശുദ്ധവും സുസ്ഥിരവുമായ വൈദ്യുതി തടസ്സമില്ലാതെ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം
ഇതാണ് സേവനത്തിന്റെ രാഷ്ട്രീയം.






