‘ആണവായുധം ഉണ്ടാക്കില്ലെന്ന് ഉറപ്പുനല്‍കി’; ഇറാന്‍ വഴങ്ങിയെന്ന് ട്രംപ്

0
69

ആണവായുധം ഉണ്ടാക്കില്ലെന്ന് ഇറാന്‍ ഉറപ്പുനല്‍കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈമാറാന്‍ ഇറാന്‍ തയാറാണെന്ന് അറിയിച്ചതായും ട്രംപ് അവകാശപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ ഉടനുണ്ടാകുമെന്നും, അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ച ഈ ആഴ്ച തന്നെ നടക്കുമെന്നും ട്രംപ് വ്യക്തമാക്കി.അമേരിക്ക മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഒട്ടുമിക്കവയും ഇറാന്‍ അംഗീകരിച്ചിട്ടുണ്ടെന്നും 20 വര്‍ഷത്തേക്കെങ്കിലും ആണവായുധം ഉണ്ടാക്കില്ലെന്നാണ് ഉറപ്പ് നല്‍കിയിരിക്കുന്നതെന്നുമാണ് ട്രംപ് വിശദീകരിച്ചിരിക്കുന്നത്.

ചര്‍ച്ചകള്‍ക്കായി പാകിസ്താനിലെ ഇസ്ലാമാബാദിലേക്ക് പോകുമെന്ന സൂചനയും ട്രംപിന്റെ വാക്കുകളില്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. പ്രതീക്ഷകള്‍ക്ക് വകയുണ്ടെന്നാണ് ട്രംപ് വൈറ്റ് ഹൗസിന് പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. ഡീല്‍ സംഭവിച്ചാല്‍ എണ്ണ വില കുറയുമെന്നും വിലക്കയറ്റത്തിന്റെ ഭീഷണി മാറുമെന്നും സാധനങ്ങളുടെ വില കുറയുമെന്നും ഇതിനേക്കാളെല്ലാം പ്രധാനമായി നിങ്ങള്‍ക്ക് ഒരു ആണവയുദ്ധത്തിന്റെ സമ്പൂര്‍ണനാശ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.മാര്‍പാപ്പയ്ക്കെതിരെ വീണ്ടും ട്രംപ് പ്രതികരണവുമായി രംഗത്തെത്തി.

മാര്‍പാപ്പയ്ക്ക് ഇഷ്ടമുള്ളത് പറയാമെന്നും പക്ഷേ താനതിനോട് വിയോജിക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാന്‍ ആണവായുധം നിര്‍മ്മിച്ചാല്‍ ലോകം അപകടത്തിലാകുമെന്ന് മാര്‍പാപ്പ മനസ്സിലാക്കണമെന്നും ട്രംപ് പറഞ്ഞു. ട്രംപ് എന്തുതന്നെ പറഞ്ഞാലും യുദ്ധത്തിനെതിരെയുള്ള നിലപാട് മാറ്റില്ലെന്നും വിമര്‍ശിച്ചുകൊണ്ടിരിക്കുമെന്നും ലിയോ പതിനാലാമന്‍ മാര്‍പാപ്പ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here