ബിജെപി കൗൺസിലർ ആർ. സുഗതനെതിരെ കാപ്പ ചുമത്തി നാടുകടത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

0
6

തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതനെതിരെ കാപ്പ ചുമത്തി നാടുകടത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

കാപ്പാ തടങ്കൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുഗതന്റെ ഭാര്യ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അംഗീകരിച്ചത്. ഇതോടെ സുഗതന് കാപ്പാ തടങ്കലിൽ നിന്ന് മോചിതനാകാനുള്ള സാഹചര്യമൊരുങ്ങി.

കാപ്പ ചുമത്തപ്പെട്ടതിനെ തുടർന്ന് നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ് ആർ. സുഗതൻ. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹത്തിന് ജയിൽ മോചനം ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here