#NSA അജിത് ഡോവൽജിയെ അപമാനിച്ച് രാഹുൽ ഗാന്ധി. ശ്രീ രാഹുൽ ഗാന്ധി ഇന്ത്യയുടെ ശാപമാണ്, വെറും വികാരം അല്ല.. ഇതാണ് സത്യം.
ഒരു രാജ്യത്തിന്റെ സുരക്ഷാ ഉപദേഷടാവിനെ 55 വർഷമായി ജീവൻ പണയം വെച്ച് രാജ്യത്തെ കാക്കുന്ന ഒരു മനുഷ്യനെ വിദ്യാർത്ഥികളുടെ മുന്നിൽ “ഫോണിനുള്ളിൽ ഇരിപ്പുണ്ട് ” എന്ന് പറഞ്ഞ് പരിഹസിക്കുന്നത് രാഷ്ട്രീയമല്ല മറിച്ച് രാജ്യദ്രോഹത്തിനോട് അടുത്ത് നിൽക്കുന്ന നിരുത്തരവാദിത്തമാണ്.
മിസ്റ്റർ രാഹുൽ ഗാന്ധി താങ്കൾ ഇന്ത്യയുടെ ശാപമാണ് ശാപം…
വളരെ വിഷമത്തോടെ ഞാനാ സംഭവം പറയാം. കേരളത്തിലെ ഒരു മാധ്യമവും റിപ്പോർട്ട് ചെയ്യാത്തതിന് കാരണം എന്താണ് എന്നറിയാമോ? (അത് ഈ പോസ്റ്റ് വായിക്കുന്നവരുടെ കമൻ്റിലൂടെ രോഷമായി പുറത്ത് വരും)
രാഹുൽ ഗാന്ധി ഇൻഡോറിലെ ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിയിൽ വെച്ച് NSA അജിത് ഡോവൽ ഫോൺ ചോർത്തുന്നുവെന്നും വാട്സാപ്പ്, ഫെയ്‌സ് ബുക്ക് നിയന്ത്രിക്കുന്നുവെന്നും മോദിക്കും അമിത് ഷായ്ക്കും വിവരം കൈമാറുന്നുവെന്നും ആരോപിച്ചു കൂടാതെ 6 അംഗ ‘സിസ്റ്റം’ ആണ് രാജ്യം ഭരിക്കുന്നത് എന്നും പറഞ്ഞു.
1. അജിത് ഡോവൽ ആരാണ് എന്ന് രാഹുൽ ഗാന്ധിക്ക് അറിയുമോ? താങ്കൾ ഒരായിരം ജന്മമെടുത്താൽ പോലും ഡോവൽ സാറിൻ്റെ രോമത്തിന് പോലും സമാനമാകില്ല Sir.. Yes..?
ഇദ്ദേഹം ഒരു IAS/IPS ഉദ്യോഗസ്ഥൻ അല്ല, ഒരു ജീവിക്കുന്ന ലെജൻഡ് ആണ്.
7 വർഷം പാകിസ്ഥാനിൽ മുസ്ലിം ആയി ജീവിച്ചു. 1968 ബാച്ച് IPS കേരളത്തിലെ കോട്ടയത്തിൽ.. പിന്നീട് ലാഹോറിൽ റിക്ഷ വലിക്കുന്നവനായി, തെരുവിൽ പഴം വിൽക്കുന്നവനായി പാക്കിസ്ഥാനിൽ ജീവിച്ച് ഇന്ത്യക്ക് വേണ്ടി രഹസ്യ വിവരം ചോർത്തിയ മനുഷ്യൻ.
ഇയാളെയാണ് വെറുമൊരു രാഷ്ട്രീയക്കാരൻ ഫോൺ ചോർത്തി എന്ന് പറയുന്നത്.
ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ …1988-ൽ സുവർണ്ണ ക്ഷേത്രത്തിനുള്ളിൽ ഖാലിസ്ഥാൻ തീവ്രവാദിയായി വേഷംമാറി കയറി, ഒരു തുള്ളി രക്തം പോലും ചിന്താതെ ക്ഷേത്രം തീവ്രവാദികളിൽ നിന്ന് മോചിപ്പിച്ച മാസ്റ്റർ പ്ലാൻ ഡോവലിന്റേതായിരുന്നു.
IC-814 ഹൈജാക്ക്, കാണ്ഡഹാർ: വിമാനം റാഞ്ചി കൊണ്ട് പോയ തീവ്രവാദികൾ ആവശ്യപ്രകാരം ഇന്ത്യൻ ജയിലിൽ കിടക്കുന്ന 3 തീവ്രവാദികളെ വിട്ടുകൊടുക്കുന്നതിനെ എതിർത്ത ഒരേയൊരു ഉദ്യോഗസ്ഥൻ. ജീവൻ പോയാലും തീവ്രവാദികളോട് വിട്ടുവീഴ്ച ചെയ്യരുത് എന്ന് പറഞ്ഞ മനുഷ്യൻ. (പിന്നീട് 250 ഓളം യാത്രക്കാരുടെ സുരക്ഷയെ കരുതി അവരെ വിട്ടുകൊടുക്കേണ്ടി വന്നു)
രാഹുൽ ഇന്ത്യയുടെ സൈന്യത്തെ അപമാനിച്ച പോലെ തന്നെയാണ് ഇതും. സർജിക്കൽ സ്ട്രൈക്കിനെ തെളിവ് ചോദിച്ച അതേ മനോഭാവം.
2. രാഹുൽജിയ്ക് വിവരമില്ല എന്ന് വീണ്ടും തെളിഞ്ഞു. സാങ്കേതികമായി ഇത് അസാധ്യം… എന്തുകൊണ്ട് ഇത് വിഡ്ഢിത്തമാണ്?
വാട്സാപ്പ്, ഫെയ്‌സ് ബുക്ക് എന്നിവ അമേരിക്കൻ കമ്പനികളാണ്, എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ ആണ്. ഇന്ത്യയുടെ NSA ക്ക് പോലും മെറ്റ യുടെ സെർവറിൽ കയറി “നിയന്ത്രിക്കാൻ” പറ്റില്ല. ഇത് പറയുന്നത് സാങ്കേതിക അജ്ഞതയാണ്. (അങ്ങനെ പറ്റിയിരുന്നു എങ്കിൽ ഡൊണാൾഡ് ട്രംപിനെ ഫെയ്‌സ് ബുക്ക് റിമൂവ് ചെയ്തപ്പോൾ അമേരിക്കൻ പ്രസിഡൻ്റ് എന്ന നിലയ്ക്ക് അന്ന് ചെയ്യാൻ പറ്റുമായിരുന്നില്ലേ? ഒരു അമേരിക്കൻ പ്രസിഡൻ്റിന് കഴിയാത്തകാര്യം ഇന്ത്യൻ NSA യ്ക്ക് കഴിയുമോ രാഹുൽ sir?
ഇന്ത്യയിൽ ഫോൺ ടാപ്പിംഗ് നടക്കണമെങ്കിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ ഒപ്പ് വേണം, 9 ഏജൻസികൾക്ക് മാത്രമേ അധികാരമുള്ളൂ, അതും സുപ്രീം കോടതി മാർഗ്ഗനിർദ്ദേശപ്രകാരം. NSA നേരിട്ട് ഫോൺ ചോർത്തുന്ന സംവിധാനം ഇന്ത്യയിൽ ഇല്ല.
ഇതുവരെ ഒരു തെളിവും ഹാജരാക്കിയിട്ടില്ല. ബി.ജെ.പി നേതാക്കളും മറ്റ് രാഷ്ട്രീയ നിരീക്ഷകരും ഇതിനെതിരെ ശക്തമായി രംഗത്തെത്തി എന്നും റിപ്പോർട്ടുകൾ പറയുന്നു. രാഹുൽ ഇത് വെറും ആരോപണമാണ്, സ്ഥാപിത വസ്തുതയല്ല.
3. എന്തുകൊണ്ടാണ് ഡോവലിനെ തന്നെ ടാർഗറ്റ് ചെയ്യുന്നത് എന്ന് അറിയാമോ?
രാഹുൽ ഗാന്ധി പറയുന്ന 500 പേരെ നിയന്ത്രിച്ചാൽ ഇന്ത്യയെ നിയന്ത്രിക്കാം എന്നത് ഡോവലിന്റെ തന്നെ വാക്കല്ല, ഇന്ത്യയുടെ ശത്രുക്കളുടെ ഡോക്ട്രിൻ ആണ്. ഡോവലിന്റെ ഡോക്ട്രിൻ ഇതാണ്. ഓർമ്മയില്ലേ? ഡിഫൻസീവ് ഒഫൻസ് “Defensive Offence”?
അതായത്, ഇന്ത്യയെ തൊട്ടാൽ പാകിസ്ഥാനിൽ ആയാലും കയറി അടിക്കും. ഡോക്കളാം, ബാലാക്കോട്ട്, മ്യാൻമറിലെ സർജിക്കൽ സ്ട്രൈക്ക് തുടങ്ങി എല്ലാ തിരിച്ചടികളുടെയും തലച്ചോർ ഡോവലാണ്.
ഇന്ത്യയുടെ സുരക്ഷാ സംവിധാനത്തെ തകർക്കാൻ ആഗ്രഹിക്കുന്നവർക്ക് ആദ്യം തകർക്കേണ്ടത് ഡോവലിനെ തന്നെയാണ്. ഒരു പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ രാജ്യത്തിന്റെ ഏറ്റവും രഹസ്യ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന NSAയെ പരസ്യമായി അപമാനിക്കുന്നത് പാകിസ്ഥാൻ ISI ക്കും ചൈനക്കും സന്തോഷം നൽകുന്ന കാര്യമാണ്. (നോട്ട് ദി പോയിൻ്റ്)
അവസാനമായി….
മോദിയെ എതിർക്കുക, അമിത് ഷായെ എതിർക്കുക അതൊക്കെ രാഷ്ട്രീയമാണ്. പക്ഷെ അതിർത്തിയിൽ ജീവൻ പണയം വെച്ച് നിൽക്കുന്ന സൈന്യത്തെയും, ഉറങ്ങാതെ രാജ്യത്തെ കാക്കുന്ന NSAയെയും രാഷ്ട്രീയ മൈക്കിൽ വലിച്ചിഴക്കുമ്പോൾ, അത് പ്രതിപക്ഷമല്ല, പ്രതിപക്ഷത്തിന്റെ മറവിലുള്ള രാജ്യവിരുദ്ധതയായി മാറും.
താങ്കളുടെ സിരകളിലൂടെ ഓടുന്നത് ഭാരതീയ / ഇന്ത്യൻ രക്തമാണോ ശ്രീ രാഹുൽ ഗാന്ധി Sir? കഷ്ടം .. കഷ്ടം.
കമൻ്റ് ചെയ്യുന്ന രാജ്യ സ്നേഹികൾ സഭ്യമായ രീതിയിൽ വേണം കമൻ്റ് ചെയ്യാൻ എന്ന് അഭ്യർത്ഥിക്കുന്നു.
വന്ദേ മാതരം. ഭാരത് മാതാ കീ ജയ്.
#doval #AjithDoval #modi #NarendraModi #Pappu #clowns #Dynasty #GenZ #NSUI #RahulGandhi #NSUI
#BaskaranNairAjayan ✍️









