ഇന്തോനേഷ്യ ആദ്യത്തെ വിമാനവാഹിനി കപ്പൽ സ്വന്തമാക്കിയിരിക്കുന്നു.

0
3

ഇന്തോനേഷ്യ തങ്ങളുടെ ആദ്യത്തെ വിമാനവാഹിനി കപ്പൽ സ്വന്തമാക്കിയിരിക്കുന്നു. ഇറ്റലിയിൽ നിന്ന് സ്വന്തമാക്കിയ ഈ മുൻ നാവികസേനാ കപ്പലിലൂടെ, തെക്കുകെഴക്കൻ ഏഷ്യയിൽ വിമാനവാഹിനി കപ്പലുള്ള രണ്ടാമത്തെ രാജ്യമായി ഇന്തോനേഷ്യ മാറുകയാണ്. രാജ്യത്തിന്റെ സമുദ്ര സുരക്ഷയും ദുരന്ത നിവാരണ പ്രവർത്തനങ്ങളും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ചുവടുവെപ്പ്.
​എന്നാൽ ഉയർന്ന ചെലവും പ്രവർത്തനപരമായ ആവശ്യകതയും മുൻനിർത്തി ഈ കപ്പൽ സ്വന്തമാക്കിയതിന് പിന്നിൽ അഭിമാനമോ അതോ പ്രായോഗികതയോ എന്ന ചർച്ചയും പ്രതിരോധ വിദഗ്ധർക്കിടയിൽ സജീവമായി നടക്കുന്നുണ്ട്. അടിയന്തരഘട്ടങ്ങളിൽ ഹെലികോപ്റ്ററുകൾ എത്തിക്കാനും സമുദ്ര മേഖലയിലെ നിരീക്ഷണം ശക്തമാക്കാനും ഈ കപ്പൽ ഏറെ സഹായകരമാകും എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here