സഭാ തർക്കം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമവായ ചർച്ച ഇന്ന്

0
112

മലങ്കര സഭാ തര്‍ക്കത്തില്‍ യാക്കോബായ – ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ ഇന്ന് മുഖ്യമന്ത്രിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് ചര്‍ച്ച. 45 വര്‍ഷത്തിന് ശേഷമാണ് ഒരു മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഇരുപക്ഷവും പങ്കെടുക്കുന്നത്. മെത്രാപ്പോലീത്തമാരായ ഡോ. തോമസ് മാര്‍ അത്തനാസിയോസ്, ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, യൂഹാനോന്‍ മാര്‍ ദിയസ്കോറസ് എന്നിവര്‍ ഓര്‍ത്തഡോക്സ് സഭയില്‍ നിന്നും ഡോ.തോമസ് മാര്‍ തീമോത്തിയോസ്, ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഡോ.കുര്യാക്കോസ് മാര്‍ തെയോഫിലോസ് എന്നിവര്‍ യാക്കോബായ സഭയില്‍ നിന്നും ചര്‍ചകളില്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here