പിന്നിൽ നിന്ന് കുത്തിയവരെ മുന്നിൽ നിന്ന് ചവിട്ടാൻ ഡിഎംകെ…

0
4

ഇൻഡി മുന്നണി പൊളിയുന്നു. രാഹുൽ ഗാന്ധിയുടെ പ്രതിപക്ഷ നേതൃത്വ സ്ഥാനം ഗോവിന്ദ… രാഹുൽ പ്രിയങ്കയെ വെട്ടി വീഴ്ത്താൻ പ്രതികാര അഗ്നിയുമായി മറ്റൊരു സഹോദരനും സഹോദരിയും …

  1. @ പിന്നിൽ നിന്ന് കുത്തിയവരെ മുന്നിൽ നിന്ന് ചവിട്ടാൻ ഡിഎംകെ…

ഡിഎംകെ കോൺഗ്രസ് നേതൃത്വത്തിലുള്ള ഇൻ ഡ്യാ മുന്നണി വിട്ട് മൂന്നാം മുന്നണി രൂപീകരി ക്കാനുള്ള നീക്കം സജീവം. കാരണം വ്യക്ത മാണ് – 2026 ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് ഡിഎംകെ സഖ്യം ഉപേക്ഷിച്ച് നടൻ വിജയിയുടെ ടീവികെ പാർട്ടിയുമായി ചേർന്ന് സർക്കാർ രൂപീകര ണത്തെ പിന്തുണച്ചു. ഇതാണ് ഡിഎംകെയെ ചൊടിപ്പിച്ചത്. കോൺഗ്രസിനെ ‘പിന്നിൽ നിന്ന് കുത്തിയവർ’ എന്ന് ഡിഎംകെ പരസ്യമായി വിളിച്ചതും അതുകൊണ്ടാണ്. ഇനി ആ കുത്തിന് മറുപടിയായി മുന്നിൽ നിന്ന് ചവിട്ടി വീഴ്ത്താൻ തന്നെയാണ് ഡിഎംകെ യുടെ തീരുമാ നം.

@ സഹോദരൻ സഹോദരിക്ക് എതിരെ മറ്റൊരു സഹോദരനും സഹോദരിയും ..
ഇത് വെറും മുന്നണി മാറ്റമല്ല, കുടുംബ യുദ്ധം കൂടിയാണ്. ഒരു വശത്ത് സഹോദരൻ – സഹോദരി കൂട്ടുകെട്ട് [രാഹുൽ – പ്രിയങ്ക ഗാന്ധി]. അതിനെതിരെ മറുവശത്ത് മറ്റൊരു സഹോദരനും സഹോദരിയും [ഉദ്ധവ് താക്കറെയുടെ ശിവസേനയും, ശരദ് പവാർ – സുപ്രിയ സുലെ കൂട്ടുകെട്ടും]. കോൺഗ്ര സിന്റെ ഏകാധിപത്യത്തെ പൊളിക്കാൻ കുടുംബ പാർട്ടികൾ തന്നെ ഒന്നിക്കുന്നു.

@ മുട്ടാപ്പോക്ക് പറഞ്ഞ് പാർലമെന്റ് തടസ്സപ്പെടുത്തിയതിന്റെ വിന…

കോൺഗ്രസിന്റെ മണ്ടൻ തീരുമാനങ്ങളുടെ പാരമ്യമാണ് പാർലമെന്റ്. ഒരു ദേശീയ വിഷയവുമില്ലാതെ, മുട്ടാപ്പോക്ക് കാരണ ങ്ങൾ പറഞ്ഞ് സമ്മേളനം മുഴുവൻ തടസ്സ പ്പെടുത്തുന്ന കോൺഗ്രസിന്റെ ഏകപക്ഷീയ നടപടി. ജനങ്ങൾക്ക് വേണ്ടി ചോദ്യങ്ങൾ ചോദിക്കേണ്ടിടത്ത് ബഹളം മാത്രം. ഈ പാർലമെന്റ് തടസ്സപ്പെടുത്തൽ രാഷ്ട്രീയം തന്നെയാണ് ഇന്ന് ഇൻഡി മുന്നണിക്ക് വിനയായത്. പ്രതിപക്ഷത്തെ ജനങ്ങൾക്ക് മുന്നിൽ തമാശക്കാരാക്കി.

@ രാഹുൽ ഗാന്ധിയുടെ പ്രതിപക്ഷ നേതൃ സ്ഥാനവും സ്വാഹാ.

അങ്ങനെ രാഹുൽ ഗാന്ധിയുടെ പ്രതിപക്ഷ നേതൃത്വ സ്ഥാനവും സ്വാഹാ. “രാഹുൽ ഗാന്ധിയെ ഇനിയും സഹിക്കാൻ വയ്യ” എന്നാണ് DMK ഉൾപ്പെടെയുള്ള പ്രാദേശിക കക്ഷികളുടെ നിലപാട്. രാഹുലിന്റെ നിലപാ ടുകളോടുള്ള വിയോജിപ്പും കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ധാർഷ്ട്യവുമാണ് DMK യെ ഈ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്. ഇനി പ്രതിപക്ഷ സ്ഥാനത്തി നായി വിലപേശൽ നടക്കും.

@ മൂന്നാം മുന്നണിക്ക് പിന്നിലെ മാസ്റ്റർ പ്ലാൻ.
2029 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസിനെയും ബിജെപി യെയും ഒരുപോലെ മാറ്റിനിർത്തി ശക്തരായ പ്രാദേശിക കക്ഷികളെ ഒരുമിപ്പിക്കാനാണ് DMK യുടെ നീക്കം. ഇതിന്റെ ഭാഗമായി DMK നേതാവ് കനിമൊഴി കൊൽക്കത്തയിലെ ത്തി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയെ കണ്ടു. ഇതിനു മുൻപായി ഉദ്ധവ് താക്കറെ, ശരദ് പവാർ, സുപ്രിയ സുലെ തുടങ്ങിയവരുമായും ചർച്ച കഴിഞ്ഞു. അടുത്തതായി അരവിന്ദ് കെജ്രിവാളിനെയും അഖിലേഷ് യാദവിനെയും ഒപ്പം കൂട്ടാൻ നീക്കം. അഖിലേഷിനും സമ്മതം എന്നാണ് വിവരം. ഇൻഡി മുന്നണി തീർന്നു, മൂന്നാം മുന്നണിയുമായി DMK മുന്നോട്ട്.

ബിജെപിക്ക് ഇതുകൊണ്ടുള്ള ഗുണം എന്ത്?

ഇതാണ് ഏറ്റവും പ്രധാനം. കോൺഗ്രസിന്റെ ഈ മണ്ടത്തരമാണ് BJP യുടെ ഏറ്റവും വലിയ വിജയം.

@ പ്രതിപക്ഷം ചിന്നഭിന്നം .. കോൺഗ്രസ് രഹിത മുന്നണി വന്നാൽ പ്രതിപക്ഷ വോട്ട് നാലായി പിളരും. ഇൻഡ്യാ മുന്നണി വോട്ടും മൂന്നാം മുന്നണി വോട്ടും വേറെ വേറെ. ഗുണം നേരിട്ട് BJP ക്ക്.

@ രാഹുൽ ഇഫക്ട് ഇല്ലാതാകും. പ്രതിപക്ഷ നേതൃസ്ഥാനം പോയാൽ രാഹുൽ ഗാന്ധി വെറും ഒരു എംപി മാത്രമാകും. ദേശീയ തലത്തിൽ ബിജെപിക്കെതിരെ ഒരു മുഖം ഇല്ലാതാകും.

@ ദേശീയതലത്തിൽ പ്രതിപക്ഷ സഖ്യത്തെ ദുർബലപ്പെടുത്താനുള്ള നീക്കം വിജയിക്കുന്നു. കോൺഗ്രസ് അനുകൂല കക്ഷികൾ പറയുന്നത് പോലെ തന്നെ, ഇത് ദേശീയ പ്രതിപക്ഷത്തെ ദുർബലപ്പെടുത്തും. പക്ഷേ അതിന് കാരണക്കാർ കോൺഗ്രസ് തന്നെയാണ്. തങ്ങളുടെ രാഷ്ട്രീയ അസ്തിത്വം നിലനിർത്താൻ കോൺഗ്രസ് രഹിത മുന്നണി അനിവാര്യമാണെന്ന ഡിഎംകെ നിലപാട് 2029 ൽ BJP ക്ക് വഴി തെളിക്കും.

തൽകാലം പ്രതിപക്ഷ നേതൃത്വ സ്ഥാനത്തി ന് കോട്ടം സംഭവിക്കില്ല കാരണം മൂന്നാം മുന്നണിയുടെ ഏതെങ്കിലും ഒരു കക്ഷിക്ക് 55 സീറ്റ് ഇല്ല. എങ്കിലും മൻമോ ഹൻ സിംഗിൻ്റെ അവസ്ഥയാകും ഈ രാഹുൽ ഗാന്ധിക്ക് … ഒരു വിലയും കാണില്ല എന്ന് അർത്ഥം…

LEAVE A REPLY

Please enter your comment!
Please enter your name here