പെൺമക്കളെ അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ വിടുന്ന കൃഷ്ണ കുമാർ

0
3

നടൻ കൃഷ്ണകുമാർ ഒരു അടിപൊളി അപ്പനാണ്. പെൺ മക്കളെ എങ്ങനെ വളർത്തണം എന്നതിന്റെ പാഠ പുസ്തകമാണ് കൃഷ്ണ കുമാർ എന്ന് തോന്നിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു മൂത്തമകൾ അഹാനയുടെ വിവാഹം. വിവാഹത്തിന് പിന്നാലെ നടൻ മാധ്യമങ്ങളോട് പറഞ്ഞ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പത്തു വർഷം നീണ്ട മകളുടെ പ്രണയത്തെക്കുറിച്ച് താൻ അടുത്തിടെയാണ് അറിഞ്ഞതെന്നും, സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് വിവാഹം കഴിക്കാൻ പ്രാപ്തരായ നാല് ശക്തരായ പെൺമക്കളുടെ അച്ഛനാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

ഒരു ആൺ സമൂഹത്തിലിരുന്ന് പെൺമക്കളെ അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ വിടുന്ന കൃഷ്ണ കുമാർ വലിയ കയ്യടിയാണ് നേടുന്നത്.

കൃഷ്ണ കുമാറിന്റെ വാക്കുകൾ,,-
എപ്പോഴും സന്തോഷം തന്നെ. പ്രത്യേകിച്ച് ഇങ്ങനെ കല്യാണം ആയതുകൊണ്ടൊന്നുമല്ല, അല്ലെങ്കിലും എന്നും സന്തോഷമേ ഉള്ളൂ.

പത്തു വർഷത്തെ പ്രണയത്തെക്കുറിച്ചൊക്കെ ഞാനും ഇപ്പോഴാണ് അറിയുന്നത്, അവര്‍ പറഞ്ഞപ്പോഴാണ് അറിയുന്നത്. അങ്ങനെയൊക്കെയുള്ള കാര്യങ്ങൾ എല്ലാവരും എല്ലാവരോടും പറയണമെന്നില്ലല്ലോ.

അവർ വന്ന് പറഞ്ഞു, ‘ഞങ്ങൾ ഇങ്ങനെ കല്യാണം കഴിക്കാൻ പോവുകയാണ്’ എന്ന്. ചെക്കന്റെ അച്ഛൻ രവിയെ എനിക്ക് ഒരു 33 വർഷമായിട്ട് അറിയാം, പഴയ സിനിമ നിർമാതാവാണ്.

പക്ഷേ രവിയുടെ മോനാണ് ഇതൊക്കെ എന്ന് പിന്നീടാണ് അറിയുന്നത്- കൃഷ്ണ കുമാർ പറഞ്ഞു.

പിള്ളേർ ഉണ്ടാക്കിയ പൈസ, അവരത് ചിലവാക്കുന്നു, അത്രയേ ഉള്ളൂ. ഞാൻ ഒരു അനുഗ്രഹീതനായ അച്ഛനാണ്. കാരണം ശക്തരായ നാല് സ്ത്രീകളാണ് എന്റെ മക്കൾ.

നിങ്ങളെപ്പോലെ തന്നെ അവരും രാവിലെ മുതൽ വൈകുന്നേരം വരെ ജോലി ചെയ്യുന്നു. ദൈവം അവർക്ക് എന്തൊക്കെയോ കൊടുക്കുന്നു. അങ്ങനെ അവരുണ്ടാക്കുന്ന പണത്തിൽ നിന്ന് അവര്‍ തന്നെ കല്യാണം നടത്തുന്നു. അച്ഛൻ വരുന്നു, പങ്കെടുക്കുന്നു, പോകുന്നു… അത്രയേ ഉള്ളൂ എന്നും കൃഷ്ണ കുമാർ പറഞ്ഞു.

സ്വാതന്ത്ര്യം എന്ന് പറയുന്നത് നമ്മുടെ കയ്യിൽ ഇരിക്കുന്നതല്ല, അത് അവരുടെ അവകാശമാണ്.

നമ്മുടെ മക്കൾക്ക് ആരെ വേണമെങ്കിലും ഇഷ്ടപ്പെടാം, ആരെ വേണമെങ്കിലും കല്യാണം കഴിക്കാം.

ഞാൻ എന്റെ ഇഷ്ടത്തിന് ജീവിച്ച ഒരാളാണ്, അവരും അവരുടെ ഇഷ്ടത്തിന് ജീവിക്കണം. അപ്പോഴേ എനിക്കും അവർക്കും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയാൻ പറ്റൂ.- നടൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here