പ്രമേഹമുള്ളവര്‍ സംശയത്തോടെ വീക്ഷിക്കുന്ന ഒന്നാണ് വാഴപ്പഴം. ഇതിന് മധുരമുണ്ട്, മഞ്ഞനിറമാണ്, പ്രകൃതി തന്നെ വൃത്തിയായി പൊതിഞ്ഞ് സംരക്ഷിക്കുകയും ചെയ്യുന്നു. ശരിക്കും ഇതൊക്കെ തന്നെയാണ് ചിലരിതിനെ രക്തത്തിലെ പഞ്ചസാരയ്ക്ക് ദോഷകരമാണെന്ന് കരുതാന്‍ കാരണവും. എന്നാല്‍ പ്രമേഹക്കാരുടെ പോഷണം അത്ര ലളിതമല്ല.
വാഴപ്പഴത്തില്‍ കാര്‍ബോഹൈഡ്രേറ്റുകളുണ്ട്. അത് കൊണ്ട് തന്നെ ഇത് രക്തത്തിലെ ഗ്ലൂക്കോസിനെ ബാധിക്കാം. എന്നാല്‍ ഇതിനെ അതിമധുരം എന്ന് വിളിച്ച് നിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് ഇതിനെ മാറ്റി നിറുത്തുന്നത് വലിയ തോതിലുള്ള പോഷക നഷ്‌ടമുണ്ടാക്കും. നിങ്ങള്‍ എത്രമാത്രം വാഴപ്പഴം കഴിക്കുന്നു, ഇത് എത്രമാത്രം പഴുത്തതാണ്, ഇതിനൊപ്പം നിങ്ങള്‍ എന്താണ് കഴിക്കുന്നത് എന്നതിനെയൊക്കെ ആശ്രയിച്ചാണ് കാര്യങ്ങള്‍.
വാഴപ്പഴത്തില്‍ പഞ്ചസാരയുടെ അംശം മാത്രമല്ല ഉള്ളത്
വാഴപ്പഴത്തെ അതിമധുരം എന്ന് വിളിക്കുന്നത് ശരിയല്ലെന്നും ഇതിന്‍റെ സ്വഭാവിക പഞ്ചസാരയ്ക്കൊപ്പം നാം എന്താണ് കഴിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങളെന്നും ബിഡിആര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ര്‍നാഷണലിലെ സാങ്കേതിക വിഭാഗം മേധാവി ഡോ.അരവിന്ദ് ബാഡിഗര്‍ പറയുന്നു. ഒരു വാഴപ്പഴം നിങ്ങള്‍ക്ക് നാരുകളും പൊട്ടാസ്യവും വിറ്റാമിന്‍ ബി6ഉം മറ്റ് സൂക്ഷ്‌മ പോഷണങ്ങളുമെല്ലാം നല്‍കുന്നു. ഇതിലെ സ്വഭാവിക പഞ്ചാസര മധുരപലഹാരങ്ങളിലും മധുരപാനീയങ്ങളിലും സംസ്‌കരിച്ച ഭക്ഷ്യ വസ്‌തുക്കളിലും ചേര്‍ക്കുന്ന മധുരം പോലെയല്ല.
ഇതിനര്‍ത്ഥം പക്ഷേ ഇതിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ മന്ത്രജാലം പോലെ അപ്രത്യക്ഷമാകുന്നുവെന്നുമല്ല. നിങ്ങള്‍ അകത്താക്കുന്ന മുഴുവന്‍ കാര്‍ബോഹൈഡ്രേറ്റനൊപ്പം തന്നെ വേണം ഇതിനെയും കൂട്ടുവാന്‍.
വിശ്വാസ്യതയെക്കാള്‍ അളവാണ് പ്രധാനം
പ്രമേഹമുള്ളവരെ സംബന്ധിച്ചിടത്തോളം ഇതിലെ മധുരത്തേക്കാള്‍ കാര്‍ബോഹൈഡ്രേറ്റാണ് പ്രധാനമെന്ന് പൂനെയിലെ റൂബി ഹാള്‍ ക്ലിനിക്കിലെ എന്‍ഡോക്രൈനോളജിസ്റ്റ് ഡോ.പീയുഷ് ലോധ പറയുന്നു. ഇവിടെയാണ് നാം അകത്താക്കുന്ന പഴത്തിന്‍റെ അളവ് വിഷയമാകുന്നത്. വലിയ വാഴപ്പഴത്തില്‍ സ്വാഭാവികമായും ചെറിയതില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് ഉണ്ടാകും. നമ്മുടെ ഭക്ഷണത്തില്‍ എത്ര വാഴപ്പഴം ഉള്‍പ്പെടുത്താമെന്ന ചോദ്യം ഇവിടൊണ് പ്രമേഹ രോഗികള്‍ ഉയര്‍ത്തേണ്ടത്?
വാഴപ്പഴം പാകമാകുമ്പോള്‍ ഇതിലടങ്ങിയിട്ടുള്ള അന്നജം പഞ്ചസാരയായി മാറുന്നു. ഇത് കൂടുതല്‍ മൃദുവും മധുരതരവുമാകുന്നു. അത് കൊണ്ട് തന്നെ വാഴപ്പഴം കഴിച്ച് കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഗ്ലൂക്കോസിനെ സ്വാധീനിക്കാം. എന്നാല്‍ വാഴക്കായ്ക്ക് ഈ കുഴപ്പം ഇല്ല. അത് കൊണ്ട് തന്നെ അത് മറ്റ് ആഹാരങ്ങളിലുള്‍പ്പെടുത്താം. ഇതിന് പുറമെ ഭക്ഷണം, മരുന്നുകള്‍, കായികപ്രവൃത്തികള്‍, വലിപ്പം എന്നിവയല്ലൊം നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവിനെ ബാധിക്കാം.
വാഴപ്പഴവും നിങ്ങളുടെ ഹൃദയവും
വാഴപ്പഴത്തെ അതിന്‍റെ മധുരത്തിന്‍റെ മാത്രം പേരില്‍ പ്രതിയാക്കാതിരിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. പ്രമേഹമുള്ളവര്‍ക്ക് ഹൃദ്രോഗ സാധ്യതകളും കൂടുതലാണ്. വാഴപ്പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തെ സാധാരണ നിലയിലാക്കുന്നു. ഒപ്പം ഹൃദയത്തിന്‍റെ പ്രവര്‍ത്തനങ്ങളെയും- ഗുജറാത്തിലെ വഡോദരയിലുള്ള സ്റ്റെറിലിങ് ഹോസ്‌പിറ്റല്‍സ് റെയ്‌സ് കോഴ്‌സ് റോഡിലെ സീനീയര്‍ കണ്‍സള്‍ട്ടന്‍റും പ്രമേഹ രോഗവിദഗ്ദ്ധയുമായ ഡോ.കരിഷ്‌മ മത്തായി പറയുന്നു.
അതേസമയം വാഴപ്പഴം മാത്രം കഴിച്ച് കൊണ്ട് നിങ്ങള്‍ക്ക് ഹൃദയത്തെ അമിത രക്തസമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കാനാകില്ല. രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ശരീരഭാരം, കായികപ്രവര്‍ത്തനങ്ങള്‍ തുടങ്ങി മൊത്തത്തിലുള്ള ഭക്ഷണ ശീലങ്ങള്‍ വരെ നിങ്ങളുടെ ഹൃദയാരോഗ്യത്തെ സ്വാധീനിക്കുന്നു. അനാരോഗ്യകരമായ ജീവിത ചര്യ ഒരു വാഴപ്പഴത്തിലൂടെ പരിഹരിക്കാനാകില്ല. അത് പോലെ തന്നെ ആരോഗ്യവാനായ ഒരാളെ നശിപ്പിക്കാന്‍ ഒരു വാഴപ്പഴത്തിനും സാധിക്കില്ല.
എല്ലാ പഴങ്ങളും പഴച്ചാറിനെ മറികടക്കുന്നു
പഴങ്ങളെ സംബന്ധിച്ച് ഇവിടെയൊരു കെട്ടുകഥയുണ്ട്. ഇവ കുടിക്കുന്നതിനെക്കാള്‍ കഴിക്കുക എന്നതാണ് അത്. ഒരു മുഴുവന്‍ പഴത്തിന് കൂടുതല്‍ നാരുകളാണ് ഉള്ളത്. ധാരാളം വാഴപ്പഴങ്ങള്‍ പെട്ടെന്ന് കഴിക്കുക എന്നത് അത്രയെളുപ്പമല്ല. എന്നാല്‍ ഒരു ഗ്ലാസ് വാഴപ്പഴ ഷെയ്ക്ക് നമുക്ക് പെട്ടെന്ന് കുടിക്കാനാകും. അത് കൊണ്ട് തന്നെ എല്ലാ പഴങ്ങളും പഴച്ചാറുകളെക്കാള്‍ മെച്ചമാണ്. എങ്കിലും നാം കഴിക്കുന്ന അളവും ഇതിന്‍റെ ആകെ കാര്‍ബോഹൈഡ്രേറ്റും പ്രമേഹ രോഗികളെ സംബന്ധിച്ചിടത്തോളം വിഷയം തന്നെയാണ്.
പ്രമേഹമുള്ളവര്‍ വാഴപ്പഴം കഴിക്കാതിരിക്കണോ?
വാഴപ്പഴത്തില്‍ മധുരമുണ്ടെന്ന് ചിലരൊക്കെ പറയുമെങ്കിലും ഇതിനെ പൂര്‍ണമായും ഒഴിവാക്കേണ്ടതില്ല. കാര്യങ്ങള്‍ പൂര്‍ണമായും പരിശോധിക്കുക. വാഴപ്പഴത്തിന്‍റെ വലിപ്പം?, എത്രമാത്രം പഴുത്തു?, ഇതിനൊപ്പം വേറെ എന്താണ് കഴിക്കുന്നത്?, മൊത്തം എത്ര കാര്‍ബോ ഹൈഡ്രേറ്റുകള്‍ കഴിക്കുന്നു?, നിങ്ങളുടെ ഗ്ലൂക്കോസ് നില എങ്ങനെയാണ്? എന്ത് മരുന്നാണ് നിങ്ങള്‍ കഴിക്കുന്നത്?, നിങ്ങള്‍ എത്രമാത്രം ഊര്‍ജ്ജസ്വലരാണ്? തുടങ്ങിയവയെല്ലാം കണക്കിലെടുക്കേണ്ടതുണ്ട്. പ്രമേഹമുള്ളവരെ സംബന്ധിച്ചിടത്തോളം ചില ഭക്ഷണങ്ങളെ ഒഴിവാക്കുക എന്നതല്ല ആരോഗ്യകരമായ ഭക്ഷണ ശീലം. മൊത്തത്തിലുള്ള ആരോഗ്യകരമായ ആഹാര ശൈലിയിലേക്ക് പോഷകാഹാരങ്ങളെ ഉള്‍പ്പെടുത്തുക എന്നതാണ്.






