നടി മഞ്ജു വാര്യരെയും അവരുടെ ജീവിതത്തെയും ചുറ്റിപ്പറ്റി സംവിധായകൻ സനൽ കുമാർ ശശിധരൻ വീണ്ടും അപവാദ പ്രചാരണങ്ങളും പ്രസ്താവനകളും നടത്തുന്നതിനെതിരെ ട്രോൾ പോസ്റ്റുമായി മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാര്യർ.
വിഷയത്തിൽ നേരിട്ട് പോരിനിറങ്ങാതെ, പരിഹാസവും ട്രോളും കലർന്ന സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് മധു വാര്യർ സനൽ കുമാറിന് മറുപടി നൽകിയിരിക്കുന്നത്. മഞ്ജുവിനെ അപകീർത്തിപ്പെടുത്താനുള്ള സനൽ കുമാറിന്റെ ശ്രമങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ആരാധകരും പ്രതികരിക്കുന്നത്. സനൽ കുമാറിന്റെ ആരോപണങ്ങൾക്ക് മധു വാര്യർ നൽകിയ തഗ് മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.








